മെഴ്സിഡസ് എഎംജി EQS 53 ഇലക്ട്രിക് സെഡാൻ ഓഗസ്റ്റ് 24 ന് ഇന്ത്യയിലെത്തും
ഏറ്റവും പുതിയ മെഴ്‍സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് ഹൈ-പെർഫോമൻസ് ഇലക്ട്രിക് സെഡാൻ 2022 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ജർമ്മൻ ആഡംബര കാർ നിർമ്മാതാവിന്റെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ മുൻനിര മോഡലായിരിക്കും ഇത്
ഏറ്റവും പുതിയ മെഴ്‍സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് ഹൈ-പെർഫോമൻസ് ഇലക്ട്രിക് സെഡാൻ 2022 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ജർമ്മൻ ആഡംബര കാർ നിർമ്മാതാവിന്റെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ മുൻനിര മോഡലായിരിക്കും ഇത്. പുതിയ മെഴ്‍സിഡസ് എഎംജി EQS 53 ഫോര്‍ മാറ്റിക്ക് പ്ലസ് 2021 ഡിസംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ മോഡലാണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഈ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് സെഡാൻ ഈ ജർമ്മൻ കാർ നിർമ്മാതാവിന്റെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ മുൻനിര മോഡലായിരിക്കും.
സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, മെഴ്‍സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്നു. അതായത് ഓരോ ആക്സിലിലും ഓരോന്ന് വീതം. ഈ വൈദ്യുതീകരിച്ച AMG യുടെ അടിസ്ഥാന പതിപ്പ് പരമാവധി 649 bhp യും 950 Nm ടോര്‍ഖും പരമാവധി കൈവരിക്കുന്നു. എന്നിരുന്നാലും, ഓപ്ഷണൽ എഎംജി ഡൈനാമിക് പ്ലസ് പാക്കേജിനൊപ്പം, ബൂസ്റ്റ് ഫംഗ്ഷനോടുകൂടിയ റേസ് സ്റ്റാർട്ട് മോഡിൽ പരമാവധി ഔട്ട്പുട്ട് 750 ബിഎച്ച്പി വരെ വർദ്ധിക്കുകയും 1020 എൻഎം വരെ ടോർക്ക് വികസിപ്പിക്കുകയും ചെയ്യുന്നു.
Read more: കോന ഇലക്ട്രിക്കില്‍ പുതിയ കളർ ഓപ്ഷനുകളുമായി ഹ്യുണ്ടായി
അടിസ്ഥാന പതിപ്പിൽ,മെഴ്‍സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് 3.8 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 kmph വരെ വേഗം ആര്‍ജ്ജിക്കുന്നു. പരമാവധി വേഗത 220 kmph ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡൈനാമിക് പ്ലസ് പാക്കേജിനൊപ്പം, ഇത് 0 മുതൽ 100 kmph വരെ 3.4 സെക്കൻഡിൽ കുതിക്കുന്നു, ഉയർന്ന വേഗത 250 കി.മീ ആണ്. വാഹനത്തിന് ഉയർന്ന വോൾട്ടേജ് 107.8 kWh ബാറ്ററി പാക്ക് ലഭിക്കുന്നു, കൂടാതെ ഒരു ചാർജിന് 529-586 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
Read more:ഇത്തരമൊരു പണി സ്വപ്നങ്ങളില്‍ മാത്രം; ഹ്യൂണ്ടായിയുടെ 'റണ്‍വേയില്‍ കയറി കളിച്ച്' മാരുതി
പുതിയ മെഴ്‍സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് 2022 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ജർമ്മൻ ആഡംബര കാർ നിർമ്മാതാവ് ഉത്സവ സീസണിൽ സ്റ്റാൻഡേർഡ് മെഴ്‍സിഡസ് എഎംജി ഇക്യുഎസ്580 ഇലക്ട്രിക് സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കും. ആദ്യത്തെ മോഡല്‍ ഒരു CBU ആയി ഇറക്കുമതി ചെയ്യപ്പെടുമ്പോൾ (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്), രണ്ടാമത്തേത് ഇന്ത്യയിൽ അസംബിൾ ചെയ്യും. എഎംജി ഇക്യുഎസ് 53 ഔഡി ആർഎസ് ഇ-ട്രോൺ ജിടി, പോർഷെ ടെയ്‌കാൻ ടർബോ എസ് മുതലായ മോഡലുകളെ നേരിടും.