Asianet News MalayalamAsianet News Malayalam

ടോപ് സ്‍പീഡ് 320 കിമി, 3.5 സെക്കൻഡിൽ 100 തൊടും! ഞെട്ടിക്കും വിലയിൽ ഇന്ത്യയിൽ പുതിയ മസെരാട്ടി ഗ്രാൻടൂറിസ്‌മോ

മസെരാട്ടി രണ്ടാം തലമുറ ഗ്രാൻടൂറിസ്‌മോ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വാതിലുകളുള്ള (2+2 സീറ്റിംഗ് ക്രമീകരണം) കൂപ്പെ കാർ രണ്ട് വേരിയൻ്റുകളിലായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അതിൻ്റെ മോഡേന വേരിയൻ്റിൻ്റെ എക്സ് ഷോറൂം വില 2.72 കോടി രൂപയും ടോപ് റേഞ്ച് ട്രോഫിയോ വേരിയൻ്റിൻ്റെ എക്സ് ഷോറൂം വില 2.90 കോടി രൂപയുമാണ്. 

Maserati launches new gen GranTurismo in India with top speed 320 km
Author
First Published Aug 31, 2024, 7:39 AM IST | Last Updated Aug 31, 2024, 7:39 AM IST

റ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി രണ്ടാം തലമുറ ഗ്രാൻടൂറിസ്‌മോ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വാതിലുകളുള്ള (2+2 സീറ്റിംഗ് ക്രമീകരണം) കൂപ്പെ കാർ രണ്ട് വേരിയൻ്റുകളിലായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അതിൻ്റെ മോഡേന വേരിയൻ്റിൻ്റെ എക്സ് ഷോറൂം വില 2.72 കോടി രൂപയും ടോപ് റേഞ്ച് ട്രോഫിയോ വേരിയൻ്റിൻ്റെ എക്സ് ഷോറൂം വില 2.90 കോടി രൂപയുമാണ്. 

രണ്ട് വേരിയൻ്റുകളിലും കമ്പനി ഒരേ 3.0 ലിറ്റർ V6 ട്വിൻ-ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. എങ്കിലും, രണ്ട് വേരിയൻ്റുകളിലും കമ്പനി എഞ്ചിന് വ്യത്യസ്ത ട്യൂണിംഗ് നൽകിയിട്ടുണ്ട്. അതിൻ്റെ ഫലം പവർ ഔട്ട്പുട്ടിൽ ദൃശ്യമാണ്. അവയ്ക്കിടയിൽ നിരവധി ഡിസൈൻ വ്യത്യാസങ്ങളുണ്ട്. ഇതിനുപുറമെ, ഓൾ-ഇലക്‌ട്രിക് ഗ്രാൻടൂറിസ്‌മോ ഫോൾഗോറിൻ്റെ ലോഞ്ചും കമ്പനി പ്രഖ്യാപിച്ചു. അടുത്ത വർഷത്തോടെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഈ രണ്ട് ഡോർ കൂപ്പെ കാറും അതിശയകരമാണ്. രണ്ട് ഡോറുകളുള്ള ഈ കാറിന് മുന്നിലും പിന്നിലുമായി ആകെ നാല് സീറ്റുകളുണ്ട് (2+2). അതിൻ്റെ മോഡേന വേരിയൻ്റിൽ ഉപയോഗിച്ചിരിക്കുന്ന V6 എഞ്ചിൻ 490hp കരുത്തും 600Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ട്രോഫിയോ വേരിയൻ്റിലും കമ്പനി ഇതേ എഞ്ചിൻ നൽകിയിട്ടുണ്ട്. എന്നാൽ ട്യൂൺ ചെയ്തതിനാൽ, ഈ വേരിയൻ്റ് 550 എച്ച്പി കരുത്തും 650 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വേരിയൻ്റിന് 3.5 സെക്കൻഡ് മതി. ഇതിൻ്റെ എഞ്ചിൻ്റെ പവർ ഔട്ട്പുട്ട് അല്പം കൂടുതലാണ്. മണിക്കൂറിൽ 320 കിലോമീറ്ററാണ് ഈ കാറിൻ്റെ ഉയർന്ന വേഗത. രണ്ട് മോഡലുകളിലും മുൻവശത്ത് 20 ഇഞ്ച് വീലും പിന്നിൽ 21 ഇഞ്ച് വീലുമാണ് കമ്പനി നൽകിയിരിക്കുന്നത്. 

മോഡേന വേരിയൻ്റിന് സ്റ്റാൻഡേർഡ് ഫീച്ചറുകളായി 12.2 ഇഞ്ച് ഡിജിറ്റൽ ഡയൽ ഡിസ്‌പ്ലേയുണ്ട്. ഇതിനുപുറമെ, 12.3 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ലഭ്യമാണ്. ക്ലൈമറ്റ് കണ്ട്രോൾ ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കാൻ ഈ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉപയോഗിക്കും. ഒരു ഡിജിറ്റൽ ക്ലോക്കിൻ്റെ സൗകര്യവും ഓപ്ഷണൽ ഹെഡ്-അപ്പ്-ഡിസ്‌പ്ലേയും ഇതിലുണ്ട്.

ട്രോഫിയോ വേരിയൻ്റിന് മുന്നിൽ 20 ഇഞ്ച് വീലും പിന്നിൽ 21 ഇഞ്ച് വീലും ഉണ്ട്. ഇതുകൂടാതെ, കാറിൻ്റെ ക്യാബിൻ അലങ്കരിക്കാൻ നിരവധി വ്യത്യസ്ത ഫൈബർ ഘടകങ്ങൾ നൽകിയിട്ടുണ്ട്. ട്രോഫിയോ വേരിയൻ്റിൽ ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റം സ്റ്റാൻഡേർഡായി കമ്പനി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, മോഡേനയെ അപേക്ഷിച്ച് കാറിൻ്റെ ബമ്പറും അപ്ഹോൾസ്റ്ററിയും കൂടുതൽ സ്‍പോർട്ടിയാണ്. വിപണിയിൽ ബിഎംഡബ്ല്യു എം8, ഫെരാരി റോമ തുടങ്ങിയ കാറുകളോടാണ് ഈ കാർ മത്സരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios