25 കിമീ മൈലേജും 6.49 ലക്ഷം വിലയും; ഹിറ്റടിച്ച് സ്വിഫ്റ്റ്! വിൽപ്പനയിൽ ഞെട്ടിയത് ഫാൻസ് മാത്രമല്ല!

ഒരു മാസത്തിനുള്ളിൽ ഒരു കാറിൻ്റെ 29000ത്തിൽ അധികം യൂണിറ്റുകൾ വിറ്റഴിച്ചു എന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കി സ്വിഫ്റ്റാണ് വിൽപ്പനയിലെ ഈ വമ്പൻ.

Maruti Suzuki Swift get best sales in 2024 December

ല്ലാ വർഷവും വിൽപ്പനയിൽ പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുന്ന രാജ്യത്തെ ജനപ്രിയ കാർ കമ്പനിയാണ് മാരുതി സുസുക്കി ഇന്ത്യ. 2024 ഡിസംബറിലും സമാനമായ വിൽപ്പനയാണ് മാരുതി സുസുക്കി കാറുകൾ നേടിയത്. കമ്പനി ഒരു മാസത്തിനുള്ളിൽ ഒരു കാറിൻ്റെ 29000ത്തിൽ അധികം യൂണിറ്റുകൾ വിറ്റഴിച്ചു എന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കി സ്വിഫ്റ്റാണ് വിൽപ്പനയിലെ ഈ വമ്പൻ. കഴിഞ്ഞ മാസം ആകെ 2,52,693 യൂണിറ്റുകളുടെ ഉയർന്ന റീട്ടെയിൽ വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി 2.50 ലക്ഷം യൂണിറ്റ് പ്രതിമാസ വിൽപ്പന എന്ന പുതിയ നാഴികക്കല്ല് കൂടിയാണിത്. ഏകദേശം  29,765 യൂണിറ്റ് സ്വിഫ്റ്റുകളും ഈ വിൽപ്പനയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 

കഴിഞ്ഞ മാസം മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ 29,765 യൂണിറ്റുകൾ വിറ്റഴിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ രീതിയിൽ, രാജ്യത്ത് ഒരു മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ കൂടിയായി ഇത് മാറി. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ മറ്റ് കാറുകൾ മാരുതി വാഗൺആർ 29,566 യൂണിറ്റുകളും മാരുതി ബലേനോ 26,789 യൂണിറ്റുകളും വിറ്റു. 2024 മെയ് മാസത്തിലാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതുമുതൽ, ഇത് രാജ്യത്തെ നമ്പർ-1 ഹാച്ച്ബാക്ക് ആയി തുടർന്നു. 6.49 ലക്ഷം മുതൽ 9.59 ലക്ഷം വരെയാണ് സ്വിഫ്റ്റിൻ്റെ നിലവിലെ എക്‌സ് ഷോറൂം വില.

പുതിയ തലമുറ സ്വിഫ്റ്റിൻ്റെ രൂപകൽപ്പനയും സവിശേഷതകളും
തികച്ചും പുതിയൊരു ഇൻ്റീരിയർ ഇതിൽ ലഭിക്കുന്നു. അതിൻ്റെ ക്യാബിനും മികച്ചതാണ്. പിന്നിൽ എസി വെൻ്റുകൾ ഇതിൽ ലഭ്യമാണ്. വയർലെസ് ചാർജറും ഡ്യുവൽ ചാർജിംഗ് പോർട്ടുകളും ഈ കാറിൽ ലഭ്യമാകും. ഇതിൽ റിയർ വ്യൂ ക്യാമറ ഉണ്ടായിരിക്കും, അതിനാൽ ഡ്രൈവർക്ക് കാർ എളുപ്പത്തിൽ പാർക്ക് ചെയ്യാം. 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഇതിനുള്ളത്.

പുതുതായി രൂപകല്പന ചെയ്ത ഡാഷ്ബോർഡ് ഇതിൽ ലഭ്യമാണ്. ഈ സ്‌ക്രീൻ വയർലെസ് കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. ബലെനോയുടെയും ഗ്രാൻഡ് വിറ്റാരയുടെയും അതേ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉപയോഗിച്ച് സെൻ്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, ഇതിന് പുതിയ എൽഇഡി ഫോഗ് ലാമ്പും ലഭിക്കുന്നു. LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവൽ ടോൺ എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ കമ്പനി ഇത് അവതരിപ്പിച്ചു. അതിൻ്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 മാരുതി സ്വിഫ്റ്റ് ബേസ് വേരിയൻ്റ് LXi യുടെ വില 6.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുൻനിര മോഡൽ ZXi ഡ്യുവൽ ടോണിന് 9.64 ലക്ഷം രൂപ വരെ ഉയരുന്നു.

പുതിയി സ്വിഫ്റ്റിന്‍റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ, ഒരു പുതിയ Z സീരീസ് എഞ്ചിൻ ഇതിൽ ലഭിക്കുന്നു. ഇത് പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് മൈലേജ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. സ്വിഫ്റ്റിലെ പുതിയ 1.2L Z12E 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 80bhp കരുത്തും 112nm ടോർക്കും സൃഷ്ടിക്കാൻ പ്രാപ്‍തമാണ്. മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഇതിൽ ലഭിക്കുന്നു. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്. മൈലേജിനെക്കുറിച്ച് പറയുമ്പോൾ, മാനുവൽ എഫ്ഇ വേരിയൻ്റിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് എഫ്ഇ വേരിയൻ്റിന് 25.75 കിലോമീറ്ററും മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ സ്വിഫ്റ്റിൻ്റെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഹിൽ ഹോൾഡ് കൺട്രോൾ, ഇഎസ്പി, പുതിയ സസ്പെൻഷൻ, എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ക്രൂയിസ് കൺട്രോൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ) തുടങ്ങിയ അതിശയിപ്പിക്കുന്ന സുരക്ഷാ ഫീച്ചറുകളും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിൽ ഉണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios