32 കിമി മൈലേജുള്ള ഈ മാരുതി സ്വിഫ്റ്റ് ഇനി കിട്ടാക്കനിയാകും, എത്തിയത് മൊഞ്ചുകൂടിയ മോഡൽ
പരിമിത കാലത്തേക്ക് ലഭ്യമായ മാരുതി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ മാരുതി അരീന ഡീലർമാർ വഴി അഞ്ച് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ഈ ലിമിറ്റഡ് എഡിഷൻ്റെ പ്രത്യേകത എന്താണ്? ഇതാ അറിയേണ്ടതെല്ലാം
മാരുതി സുസുക്കി അടുത്തിടെ ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ, ബലേനോ റീഗൽ എഡിഷനുകൾ അവതരിപ്പിച്ചു. അത് അധിക ആക്സസറി പാക്കേജുകളുമായി വന്നു. ഇപ്പോഴിതാ, മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക് പ്രത്യേക ബ്ലിറ്റ്സ് പതിപ്പും എത്തിയിരിക്കുന്നു. മാരുതി അരീന ഡീലർമാർ വഴി പരിമിത കാലത്തേക്ക് ലഭ്യമായ മാരുതി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ, LXi, VXi, VXi AMT, VXi (O), VXi (O) AMT എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ഈ ലിമിറ്റഡ് എഡിഷൻ്റെ പ്രത്യേകത എന്താണ്? ഇതാ അറിയേണ്ടതെല്ലാം
മാരുതി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷനിൽ, അധിക ചിലവില്ലാതെ നിങ്ങൾക്ക് ഒരു ആക്സസറി പായ്ക്ക് ലഭിക്കും. കിറ്റിൻ്റെ യഥാർത്ഥ വില 49,848 രൂപയാണ്. ഫോഗ് ലാമ്പുകൾ, വശങ്ങളിൽ മോൾഡിംഗ്, ബൂട്ടിന് മുകളിൽ ഒരു സ്‌പോയിലർ, റിയർ അണ്ടർബോഡി സ്‌പോയിലർ, ഡോർ വിസറുകൾ, ഇൽയുമിനേറ്റഡ് ഡോർ സിൽസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
നിലവിൽ 6.49 ലക്ഷം മുതൽ 9.59 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റിൻ്റെ വില. 82 ബിഎച്ച്‌പിയും 112 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 എൽ, 3 സിലിണ്ടർ Z12E പെട്രോൾ എൻജിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. പഴയ സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ മോഡലിന് അൽപ്പം ശക്തി കുറവും ടോർക്വിയറും ആണ്. പുതിയ എഞ്ചിൻ 12 ശതമാനം വരെ കുറവ് കാർബൺ ഉദ്‌വമനം ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്നു. 24.8kmpl – 25.75kmpl മൈലേജ് നൽകുന്ന രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണിത്. 32.85km/kg മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റ് സിഎൻജി കിറ്റിനൊപ്പം 1.2L പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. സിഎൻജി പതിപ്പ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ, പെട്രോൾ പതിപ്പിന് 5-സ്പീഡ് മാനുവലും 5-സ്പീഡ് AMT ഗിയർബോക്സും ലഭിക്കും.
ജനറേഷൻ മാറ്റത്തിനൊപ്പം, വലിയ 9 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 4.2 ഇഞ്ച് ഡിജിറ്റൽ MID ഉള്ള അപ്‌ഡേറ്റ് ചെയ്ത അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പുതിയ HVAC സ്വിച്ചുകൾ, പുതുക്കിയ സെൻട്രൽ എയർ-കോൺ വെൻ്റുകൾ, പുതിയ ഫാബ്രിക് എന്നിങ്ങനെ നിരവധി പുതിയ സവിശേഷതകൾ മാരുതി സ്വിഫ്റ്റിന് ലഭിക്കുന്നു. അപ്ഹോൾസ്റ്ററി, ആറ് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ആങ്കറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.