ഇതാ ഡീസൽ എഞ്ചിനുകളുമായി വരാനിരിക്കുന്ന സ്കോഡ കാറുകൾ
ഡീസൽ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിനാൽ സൂപ്പർബ് , ഒക്ടാവിയ, കോഡിയാക് തുടങ്ങിയവയുടെ ഡീസൽ പതിപ്പുകളെ അവതരിപ്പിക്കാനാണ് സ്‍കോഡ കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. 2025 അവസാനത്തോടെ ഇന്ത്യയിൽ ഇവയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വാഹന വിപണിയിൽ ഡീസൽ വാഹനങ്ങൾക്ക് വീണ്ടും ശക്തമായ ഡിമാൻഡ് വരുന്നതിനാൽ പുതിയ ഡീസൽ കാർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ ചെക്ക് വാഹന ബ്രാഡായ സ്‌കോഡ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഡീസൽ എഞ്ചിനുകൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതിനാൽ, പലരും വലിയ എസ്‌യുവികൾക്ക് കൂടുതൽ മുൻഗണന നൽകുന്നു. ഇവ ഇന്ത്യൻ റോഡുകൾക്ക് കൂടുതൽ അനുയോജ്യമാണ്. ഡീസൽ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിനാൽ സൂപ്പർബ് , ഒക്ടാവിയ, കോഡിയാക് തുടങ്ങിയവയുടെ ഡീസൽ പതിപ്പുകളെ അവതരിപ്പിക്കാനാണ് സ്‍കോഡ കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. 2025 അവസാനത്തോടെ ഇന്ത്യയിൽ ഇവയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളോടെയും ചില പരിഷ്‍കരിച്ച ഫീച്ചറുകളോടെയും ഈ കാറുകൾ വരും. ഇതാ അവയെപ്പറ്റി അറിയേണ്ടതെല്ലാം.
പുതിയ സ്കോഡ ഒക്ടാവിയ
പുതിയ സ്കോഡ ഒക്ടാവിയ അതിൻ്റെ ഏറ്റവും പുതിയ രൂപകൽപ്പനയും സവിശേഷതകളും കൊണ്ട് എല്ലാവരെയും ആകർഷിക്കും. 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഈ സെഡാനിൽ ലഭ്യമാകും. ഒക്ടാവിയയിലെ ഈ ഡീസൽ എഞ്ചിൻ അതിൻ്റെ പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. വെർച്വൽ കോക്ക്പിറ്റും ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ടെക്-സാവിയും ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, പ്രെഡിക്റ്റീവ് പാർക്കിംഗ് തുടങ്ങിയ മറ്റെല്ലാ സവിശേഷതകളും കാറിൽ ലഭിക്കും.
പുതിയ സ്കോഡ കോഡിയാക്
2025-ൻ്റെ ആദ്യ പാദത്തിൽ കമ്പനി പുതിയ കൊഡിയാക്ക് പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഈ മുൻനിര എസ്‌യുവി എഞ്ചും ഏഴും സീറ്റർ പതിപ്പുകളിൽ ലഭ്യമാകും. കൂടാതെ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത എഞ്ചിനുകളിൽ 2.0-ലിറ്റർ ഡീസൽ എഞ്ചിൻ അവതരിപ്പിക്കും. കൊഡിയാകിൻ്റെ ഡീസൽ 147.94 bhp കരുത്തും 190.36 bhp കരുത്തും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസൽ എഞ്ചിന് പുറമേ, ട്രാൻസ്മിഷൻ 7-സ്പീഡ് DCT ആയിരിക്കും. കൂടാതെ AWD ഓപ്ഷനും ലഭ്യമാണ്.
കോഡിയാകിൽ 13 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ സ്‌ക്രീനും ബാക്കിയുള്ളത് പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ എല്ലാ നൂതന സവിശേഷതകളും ഉൾക്കൊള്ളുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, അടിയന്തര സാഹചര്യങ്ങളിൽ ബ്രേക്കിംഗ് എന്നിവയ്‌ക്കൊപ്പം ADAS സിസ്റ്റം സവിശേഷതകളും ഇതിൽ ഉൾപ്പെടും. ഒമ്പത് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളുകളും പോലുള്ള ചില നല്ല സുരക്ഷാ ഉപകരണങ്ങളും കോഡിയാക്കിൽ നൽകും.
സ്കോഡ സൂപ്പർബ്
സ്കോഡയുടെ മുൻനിര സെഡാനായ സൂപ്പർബ്, ആഡംബരവും പ്രകടനവും നൽകുന്നത് തുടരും. ഇത് 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി വരും. ഡീസലും ഒരു ഓപ്ഷനായിരിക്കാൻ സാധ്യതയുണ്ട്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം സീറ്റുകൾ എന്നിവയ്‌ക്കൊപ്പം സൂപ്പർബ് ധാരാളം ഇടം നൽകും. ഒമ്പത് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഹിൽ അസിസ്റ്റ് എന്നിവ സജ്ജീകരിക്കും.