വരുന്നൂ, പുതിയ കിയ കാരൻസ് ഫേസ്‍ലിഫ്റ്റും കാരൻസ് ഇവിയും

ഈ കാറിന്‍റെ വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, അടുത്ത വർഷം  ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ പുതിയ പതിപ്പിന്‍റെ ടെസ്റ്റ് മോഡലുകളെ  നിരവധി തവണ നിരത്തിൽ കണ്ടെത്തിയിട്ടുമുണ്ട്.

Launch details of facelifted Kia Carens and Kia Carens EV

2022ൻ്റെ തുടക്കത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള കോംപാക്റ്റ് എംപിവി ആയ കിയ കാരൻസ് ആദ്യമായി അവതരിപ്പിച്ചത്. വിപണിയിൽ വെറും രണ്ടുവർഷത്തിനുള്ളിൽ, മാനുവൽ വേരിയൻ്റുകളോടെ (62 ശതമാനം) 1.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് ഈ മോഡൽ കൈവരിച്ചു.  മിക്ക ഉപഭോക്താക്കളും ഈ കാറിന്‍റെ മിഡ്-സ്പെക്ക്, ടോപ്പ് എൻഡ് വേരിയൻ്റുകളാണ് ഇഷ്ടപ്പെടുന്നത്. മൊത്തം വിൽപ്പനയുടെ 57 ശതമാനവും പെട്രോൾ പതിപ്പിൽ നിന്നാണ് ലഭിക്കുന്നത്. കിയയുടെ പ്രതിമാസ ആഭ്യന്തര വിൽപ്പനയുടെ ഏകദേശം 15 ശതമാനവും ഇപ്പോൾ കാരൻസിൽ നിന്നാണെന്ന് കമ്പനി പറയുന്നു.

ഈ കാറിന്‍റെ വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, അടുത്ത വർഷം  ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ പുതിയ പതിപ്പിന്‍റെ ടെസ്റ്റ് മോഡലുകളെ  നിരവധി തവണ നിരത്തിൽ കണ്ടെത്തിയിട്ടുമുണ്ട്. 2025 കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിൽ അല്പം പരിഷ്‌ക്കരിച്ച ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, പുതിയ എൽഇഡി പാറ്റേണുള്ള ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻ്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമായിരിക്കും പുതിയ കാരൻസ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പവറിൻ്റെ കാര്യത്തിൽ, പുതുക്കിയ കിയ കാരൻസ് 115bhp 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 160bhp 1.5L ടർബോ പെട്രോൾ, 116bhp 1.5L ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടെ ട്രാൻസ്മിഷൻ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും.

അതേസമയം കിയ കാരെൻസിൻ്റെ ഇലക്ട്രിക്ക് പതിപ്പും കിയ ഇന്ത്യ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 2024 ഒക്ടോബർ 3-ന് അരങ്ങേറ്റം കുറിക്കാൻ പോകുന്ന EV9- ൽ ഉള്ളതിന് സമാനമായി കിയ കാരൻസ് ഇവിയിൽ ഒരു ക്ലോസ്-ഓഫ് ഗ്രിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫ്രണ്ട്, റിയർ ബമ്പറുകൾ, അലോയ് വീലുകൾ എന്നിവ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട EV3-ലേതിന് സമാനമായേക്കാം എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കിയ കാരൻസ് ഇവിയുടെ ഹൃദയം ക്രെറ്റ ഇവിയുമായി പങ്കിടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. 

 

Latest Videos
Follow Us:
Download App:
  • android
  • ios