സിറോസ് എന്നുപേര്, വാഗണാർ ലുക്ക്! പിന്നിൽ വിശാല സ്‍പേസും കുറഞ്ഞ വിലയുമുള്ള കാറിന് പേരുറപ്പിച്ച് കിയ!

വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയെ സിറോസ് അല്ലെങ്കിൽ ക്ലാവിസ് എന്ന് വിളിക്കുമോ എന്നറിയാൻ വാഹന ലോകം ഏറെ ആകാംക്ഷയിലായിരുന്നു . ഇപ്പോഴിതാ കിയയുടെ അടുത്ത കാറിൻ്റെ പേര് സിറോസ് എന്നായിരിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

Kia Syros Name Confirmed for new compact SUV look like Maruti Wagon R

കിയ വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയെ സിറോസ് അല്ലെങ്കിൽ ക്ലാവിസ് എന്ന് വിളിക്കുമോ എന്നറിയാൻ വാഹന ലോകം ഏറെ ആകാംക്ഷയിലായിരുന്നു . ഇപ്പോഴിതാ കിയയുടെ അടുത്ത കാറിൻ്റെ പേര് സിറോസ് എന്നായിരിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. കമ്പനിയുടെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ ഇവി 9-ൽ നിന്നുള്ള ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളുന്ന മോഡലാണിത്. കിയ 2.0 യിൽ നിന്നുള്ള ആദ്യ എസ്‌യുവി മോഡലായിരിക്കും പുതിയ സിറോസ്. വാഹനത്തിന്‍റെ ഒരു കൂട്ടം സ്കെച്ച് ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതാ ഈ കാറിനെപ്പറ്റി അറിയേണ്ടതെല്ലാം

എഞ്ചിൻ സ്പെസിഫിക്കേഷനുകൾ
കിയ സിറോസിൻ്റെ എഞ്ചിൻ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഇതിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ 3-സിലിണ്ടർ യൂണിറ്റ് 118 bhp കരുത്തും 172 Nm ടോർക്കും നൽകുന്നതിനാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ, ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാൻ സാധ്യതയുണ്ട്. ഇതിന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുകയാണെങ്കിൽ, അത് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിക്കും. 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന 40-45 kWh ബാറ്ററി പായ്ക്ക് വഹിക്കാൻ കഴിയുന്ന കിയ സിറോസിൻ്റെ ഒരു ഇലക്ട്രിക് അവതാറും ഭാവിയിൽ പ്രതീക്ഷിക്കുന്നു.

സെൽറ്റോസിനെ വെല്ലുന്ന സ്ഥലസൗകര്യങ്ങൾ, കുറഞ്ഞ വിലയും! കിയയുടെ 'വാഗൺ ആർ' ഉടനെത്തും!

ഡിസൈൻ വിശദാംശങ്ങൾ
കിയയുടെ പുതിയ ഡിസൈൻ 2.0 ഫിലോസഫി അടിസ്ഥാനമാക്കിയാണ് സിറോസ് എത്തുന്നത്. ഇതിൻ്റെ ബോക്‌സി ആകൃതി മഹീന്ദ്ര XUV 3XO, മാരുതി സുസുക്കി ബ്രെസ എന്നിവയുടെ പരുക്കൻ പതിപ്പ് പോലെ ആയിരിക്കും. തനതായ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഡോർ മൗണ്ടഡ് ഓആർവിഎമ്മുകൾ, സ്‌ക്വയർഡ്-ഓഫ് വീൽ ആർച്ചുകൾ, റൂഫ് ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ, എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ ഇതിൻ്റെ ചില ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇൻ്റീരിയർ
പുതിയ രൂപകൽപ്പനയ്‌ക്കൊപ്പം, കോംപാക്റ്റ് എസ്‌യുവിയുടെ ഇൻ്റീരിയർ മികച്ച സാങ്കേതിക സവിശേഷതകൾ ഉൾക്കൊള്ളുന്നു. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയുടെ ലഭ്യതയും മറ്റും മുൻ ഷോട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

സുരക്ഷാ സവിശേഷതകൾ
സുരക്ഷയ്ക്കായി കിയ സിറോസ് എസ്‌യുവിയിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവ വാഗ്‍ദാനം ചെയ്യും.

 

Latest Videos
Follow Us:
Download App:
  • android
  • ios