നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പന ലക്ഷ്യമിട്ട് കിയ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ 2021-2022ലെ നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപന കൈവരിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഭീഷണിയായി തുടരുന്നത് ഇന്ത്യയിലും മറ്റും യാത്രാ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തുമെന്ന പ്രതീക്ഷയിലാണു കിയ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

Kia has set a sales target of two lakh units for the current financial year

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ 2021-2022ലെ നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപന കൈവരിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഭീഷണിയായി തുടരുന്നത് ഇന്ത്യയിലും മറ്റും യാത്രാ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തുമെന്ന പ്രതീക്ഷയിലാണു കിയ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇതോടൊപ്പം വിവിധ വിദേശ വിപണികളിലേക്കായി അര ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യാനാവുമെന്നും കിയ ഇന്ത്യ കണക്കുകൂട്ടുന്നു. കഴിഞ്ഞ വർഷം 1,55,678 യൂണിറ്റ് വിൽപനയാണു കിയ ആഭ്യന്തര വിപണിയിൽ കൈവരിച്ചത്. ഒപ്പം 40,440 യൂണിറ്റ് കയറ്റുമതിയും നടത്തി.

അതേസമയം സപ്ലൈ ചെയിനിൽ നേരിടുന്ന പ്രതിബന്ധങ്ങൾ മറികടക്കുകയാണു കമ്പനിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും കിയ ഇന്ത്യ വൈസ് പ്രസിഡന്റും വിൽപന – വിപണന വിഭാഗം മേധാവിയുമായ ഹർദീപ് സിങ് ബ്രാർ പറയുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കു തിരിച്ചെത്തുന്നപക്ഷം 2021 – 22ൽ ആഭ്യന്തര വിപണിയിൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപന സാധ്യമാവുമെന്നാണു പ്രതീക്ഷ. 

ഒപ്പം അര ലക്ഷം യൂണിറ്റിന്റെ കയറ്റുമതിയും നേടാനാവും. ഹൃസ്വകാലാടിസ്ഥാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ മൊത്തം വിൽപ്പന ലക്ഷ്യം 2.50 ലക്ഷം യൂണിറ്റാണന്നും ബ്രാർ വിശദീകരിക്കുന്നു. കൂടാതെ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ കമ്പനിയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന നാലു ലക്ഷം യൂണിറ്റ് പിന്നിടുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ വാഹന വിപണിയിൽ അതിവേഗം മൂന്നു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചതിന്റെ സന്തോഷത്തിലാണ് കിയ.  ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിലാണു ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ സഹസ്ഥാപനമായ കിയ ഈ നേട്ടം സ്വന്താക്കിയത്.  2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. 

വെറും രണ്ട് വർഷംകൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങൾ എന്ന ചരിത്ര നേട്ടം കിയ ഇന്ത്യ സ്വന്തമാക്കിയത്.  2020 ജൂലൈയിൽ ഒരു ലക്ഷം നാഴികക്കല്ല് കിയ പിന്നിട്ടിരുന്നു. 2021 ജനുവരിയിൽ രണ്ട് ലക്ഷവും 2021 ഓഗസ്റ്റിൽ മൂന്ന് ലക്ഷവും വാഹനങ്ങൾ വിൽക്കാൻ കിയക്ക് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം കാർ വിൽക്കാൻ ഒരു വർഷം വേണ്ടിവന്ന കിയക്ക് അടുത്ത രണ്ട് ലക്ഷം വാഹനങ്ങൾ നിരത്തിലെത്തിക്കാൻ വെറും 12 മാസങ്ങൾ മാത്രമാണ് വേണ്ടിവന്നത്.

സപ്ലൈ ചെയിനിലെ പരിമിതികൾ മാത്രമാണു നിലവിൽ കമ്പനി നേരിടുന്ന വെല്ലുവിളിയെന്നും കമ്പനി വെളിപ്പെടുത്തുന്നു. സിലിക്കൺ(സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മൂലം കിയയുടെ ഉൽപ്പാദനത്തിൽ 10  ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്. എങ്കിലും ഒക്ടോബറോടെ ഉൽപ്പാദനം പൂർവസ്ഥിതിയിലാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2021 ഏപ്രിലില്‍ കിയ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 'കിയ മോട്ടോര്‍സ് ഇന്ത്യ'  'കിയ ഇന്ത്യ'യായി മാറിയിരുന്നു. ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ. നവീകരിച്ച ലോഗോയുമായി പരിഷ്‌കരിച്ച സോണറ്റും, സെല്‍റ്റോസും മെയ് മാസം ആദ്യം തന്നെ നിരത്തിലും എത്തിയിരുന്നു. മാത്രമല്ല, ബ്രാന്‍ഡ് പുനര്‍ നാമകരണത്തിനൊപ്പം ലോഗോ നവീകരണവും 'മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ്' എന്ന  പുതിയ ആപ്‍തവാക്യവും കൂടി സ്വീകരിച്ചിട്ടുണ്ട് കിയ. 

Latest Videos
Follow Us:
Download App:
  • android
  • ios