പുതിയൊരു കോംപസ് കൂടി അവതരിപ്പിച്ച് ജീപ്പ്

ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ജീപ്പ് കോംപസിന്‍റെ പുതിയൊരു വകഭേദം കൂടി എത്തിയിരിക്കുകയാണ്. ജീപ്പ് കോംപസ് നിരയിലെ പുതിയ മോഡല്‍ സ്പോര്‍ട്ട് പ്ലസ് ഇന്ത്യയില്‍ പുറത്തിറങ്ങി

Jeep Compass Sport Plus sale starts

അവതരിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പര്‍ താരമായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്‍യുവി.  ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ജീപ്പ് കോംപസിന്‍റെ പുതിയൊരു വകഭേദം കൂടി എത്തിയിരിക്കുകയാണ്. ജീപ്പ് കോംപസ് നിരയിലെ പുതിയ മോഡല്‍ സ്പോര്‍ട്ട് പ്ലസ് ഇന്ത്യയില്‍ പുറത്തിറങ്ങി. പെട്രോളിന് 15.99 ലക്ഷവും ഡീസല്‍ പതിപ്പിന് 16.99 ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില.

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഇഎസ് സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോള്‍ഓവര്‍ മിറ്റിഗേഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ഡൈനാമിക് സ്റ്റിയറിങ് ടോര്‍ക്ക്, റെയ്ന്‍ ബ്രേക്ക് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളും കോംപസ് സ്പോര്‍ട്ട് പ്ലസിലുണ്ട്.

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫിച്ചേഴ്സില്‍ മാറ്റമില്ല. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലും 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും സ്പോര്‍ട്ട് പ്ലസ് ലഭ്യമാകും. 171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഡീസല്‍ എന്‍ജിന്‍. പെട്രോള്‍ എന്‍ജിനില്‍ 160 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

16 ഇഞ്ച് അലോയ് വീല്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ബ്ലാക്ക് റൂഫ് റെയില്‍സ്, പിന്നിലെ സ്പോര്‍ട്സ് പ്ലസ് ബാഡ്ജ് എന്നിവയാണ് കോംപസ് സ്പോര്‍ട്ട് പ്ലസിലെ പ്രധാന പ്രത്യേകതകള്‍.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

Latest Videos
Follow Us:
Download App:
  • android
  • ios