പുതിയ ഡിസ്‍കവറി ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വാർ ലാന്‍ഡ് റോവർ

പുതിയ ഡിസ്‍കവറി കാര്യശേഷിയിലും കണക്ടിവിറ്റിയിലും , ബഹുമുഖ വൈവിധ്യത്തിലും ലോകത്തിലെ ഏറ്റവും മികച്ച സെവൻ സീറ്റ് പ്രീമിയം എസ്യുവികളിൽ ഒന്നാണെന്ന് കമ്പനി പറയുന്നു. 

Jaguar Land Rover launches new Discovery in India

മുംബൈ: ജാഗ്വാർ ലാന്‍ഡ് റോവർ ഇന്ത്യ പുതിയ ലാന്‍ഡ് റോവർ ഡിസ്‍കവറി ഇന്ത്യയിൽ അവതരിപ്പിച്ചു. 88.06  ലക്ഷം രൂപയിലാണ് ഇന്ത്യയിൽ വാഹനത്തിന്‍റെ എക്സ് ഷോറും വില ആരംഭിക്കുന്നതെന്നും ഏറ്റവും പുതിയ തലമുറയിൽ നിന്നുള്ള ശക്തവും കാര്യശേഷിയുള്ളതുമായ സിക്സ് സിലണ്ടർ ഇൻജിനിയം പെട്രോൾ, ഡീസൽ എഞ്ചിൻ. അഡ്വാൻസ്ഡ്  പിവി പ്രോ ഇൻഫോടെയ്മെൻറ് തുടങ്ങി നിരവധി സവിശേഷതകളാണുള്ളതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ഡിസ്‍കവറി കാര്യശേഷിയിലും കണക്ടിവിറ്റിയിലും , ബഹുമുഖ വൈവിധ്യത്തിലും ലോകത്തിലെ ഏറ്റവും മികച്ച സെവൻ സീറ്റ് പ്രീമിയം എസ്യുവികളിൽ ഒന്നാണെന്ന് കമ്പനി പറയുന്നു.  ക്ലാം ഷെൽ ബോണറ്റ്, സ്റ്റെപ്ഡ് റൂഫ്, വലിയ തോതിൽ കാഴ്ച്ച സാധ്യമാകുന്ന സി പില്ലാർ തുടങ്ങിയ ഡിസ്കവറി സവിശേഷതകൾ ഇക്കുറിയും തുടരുന്നുണ്ട്. 

ആനിമേറ്റഡ് സ്വീപിങ് ഫ്രണ്ട് , റീയർ ഇൻഡികേറ്ററുകൾ, ,പുതിയ സൈഡ് വെൻറ്  ഇവയെല്ലാം ചേർന്ന് കൂടുതൽ മികച്ച രീതിയിലാണ് പുത്തൻ ഡിസ്‌കവറി അവതരിപ്പിക്കുന്നത് . ഫുൾ സൈസ് സെവൻ സീറ്റ് ലേ ഔട്ട് നഷ്ടമാകാതെ ഡിസ്‍കവറിയുടെ ക്രാഫ്റ്റ്മാൻഷിപ്പ് ചോർന്ന് പോകാതെയാണ് അകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിസ്താരമായ കാബിൻ , പിവി പ്രോ ഇൻഫോടെയ്മെൻറ്, പൂർണമായും പുനർ രൂപകൽപ്പന ചെയ്ത സെൻറർ കൺസോൾ, വലുപ്പത്തിൽ 48 ശതമാനം വർധനവുള്ള 28.95 സെൻറീമീറ്റർ(11.4)  ഫുൾ എച്ച് ഡി ടച്ച് സ്ക്രീൻ എന്നിവയും ഡിസ്‌കവറിൻറെ പ്രത്യേകതകളാണ് .

സൗകര്യവും സുഖം മുൻ നിർത്തി ലാൻറ് റോവറിൻറെ ക്ലിക്ക് ആൻറ് ഗോ ടാബ് ലറ്റ്  ഹോൾഡർ മുൻ നിര സീറ്റിൻറെ പുറക് വശത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കുടുംബ സമേതം സുഖപ്രദമായ യാത്രാനുഭവം നൽകുന്ന തരത്തിലുള്ള  സീറ്റ് പ്രൊഫൈലിങ് ആണ് ഒരുക്കിയിരിക്കുന്നത് . കമാൻഡ് ഡ്രൈവിങ് പൊസിഷനിൽ നിന്ന് ഡ്രൈവർക്ക് മികച്ച കാഴ്ച്ച സാധ്യമാക്കുന്നത് മൂലം ഡ്രൈവിങ് ആത്മവിശ്വാസമുള്ളതും അയാസരഹിതവുമായിരിക്കും. മികവേറിയ നിയന്ത്രണ സംവിധാനങ്ങളും കട്ടിങ് എഡ്ജ് ടെക്നോളജിയും റോഡുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡ്രൈവറെ സഹായിക്കുന്നു

പുതിയ ഡിസ്കവറി സിക്സ് ഇൻജിനിയം പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് ഒരുക്കിയിരിക്കുന്നത്.  ലാൻറ് റോവറിൻറെ ഫോർ സിലണ്ടർ പി 300 ഇൻജിനിയം പെട്രോൾ പവർ ട്രെയിനും ലഭ്യമാണ്.  ഫ്രണ്ട് , റിയർ ആക്സിലുകളിൽ ടോർക്ക് അനുയോജ്യമായ വിധം ലഭിക്കുന്നതിന്  സിക്സ് സിലണ്ടർ എഞ്ചിൻ സവിശേഷത സഹായിക്കുന്നു. സെൻസർ വഴി സാഹചര്യത്തിന് അനുസരിച്ച് ടോർക്ക് ഡിസ്ട്രിബ്യൂഷൻ  സാധ്യമാകുന്നു.  പുതിയ ഇൻറലിജൻറ് ഓൾ വീൽ ഡ്രൈവ് സിസ്റ്റം  ട്രാക്ഷൻ  പരമാവധി നൽകുന്നതും ഓൺ റോഡ് ഡൈനാമിക്സും ഡ്രൈവ് ലൈൻ എഫിഷ്യൻസിയും വർദ്ധിപ്പിക്കുന്നു. ഇത് മൂലം ഇന്ധന ക്ഷമത വർദ്ധിക്കുന്നതാണെന്നും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയുമെന്നും ജാഗ്വാർ  ലാൻറ് റോവർ ഇന്ത്യ വ്യക്തമാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios