ഹ്യുണ്ടായിയുടെ ഈ സ്‌പോർട്ടി ഹാച്ച്ബാക്കിന് വൻ വിലക്കിഴിവ്
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് അതിൻ്റെ സ്പോർട്ടി രൂപത്തിലുള്ള ജനപ്രിയ ഹാച്ച്ബാക്ക് i20 N-ലൈനിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് അതിൻ്റെ സ്പോർട്ടി രൂപത്തിലുള്ള ജനപ്രിയ ഹാച്ച്ബാക്ക് i20 N-ലൈനിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറിൽ ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി i20 N-Line-ൽ പരമാവധി 40,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.
ഹ്യുണ്ടായ് i20 N ലൈൻ ഒരു അഞ്ച് സീറ്റർ കാറാണ്. അത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഹ്യുണ്ടായ് i20 N-ലൈനിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ പരമാവധി 120bhp കരുത്തും 172Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. കാറിൻ്റെ എഞ്ചിൻ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് i20 N-Line-ൻ്റെ എക്‌സ്-ഷോറൂം വില 9.99 ലക്ഷം മുതൽ 12.52 ലക്ഷം വരെയാണ് മുൻനിര മോഡലിന്.
കാറിലെ ഫീച്ചറുകൾ പിരിശോധിക്കുകയാണെങ്കിൽ, ക്രൂയിസ് കൺട്രോളിനൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും ഹ്യൂണ്ടായ് ഐ20 എൻ-ലൈനിനുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിന് സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ് എന്നിവയും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യൂണ്ടായ് ഐ20 എൻ-ലൈൻ ടാറ്റ ആൾട്രോസ് റേസറുമായാണ് മത്സരിക്കുന്നത്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.