അമ്പമ്പോ എന്തൊരു വിൽപ്പന! ഈ കാർ ഹ്യുണ്ടായി കമ്പനിയുടെ ഐശ്വര്യം!
ഹ്യൂണ്ടായി ക്രെറ്റയാണ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ. കഴിഞ്ഞ മാസം 34 ശതമാനം വാർഷിക വർദ്ധനയോടെ മൊത്തം 17,497 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവികൾ വിറ്റു.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും മികച്ച ഡിമാൻഡുണ്ട്. കഴിഞ്ഞ മാസവും മികച്ച വിൽപ്പനയാണ് ഹ്യുണ്ടായ് ഇന്ത്യക്ക്. ആഭ്യന്തര വിപണിയിൽ ആകെ 55,568 പുതിയ ഉപഭോക്താക്കളെ കമ്പനിക്ക് ലഭിച്ചു. ഹ്യൂണ്ടായി ക്രെറ്റയാണ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ. കഴിഞ്ഞ മാസം 34 ശതമാനം വാർഷിക വർദ്ധനയോടെ മൊത്തം 17,497 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവികൾ വിറ്റു.
2024 ജനുവരിയിൽ കമ്പനി ഹ്യുണ്ടായ് ക്രെറ്റയുടെ അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. അതിനുശേഷം ഈ എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം തുടർച്ചയായി ലഭിക്കുന്നു. കഴിഞ്ഞ മാസം കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 എസ്‌യുവികളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.
ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ് വെന്യു ആണ്. കഴിഞ്ഞ മാസം ആറ് ശതമാനം വാർഷിക ഇടിവോടെ മൊത്തം 10,901 യൂണിറ്റ് ഹ്യൂണ്ടായ് വെന്യു എസ്‌യുവികൾ വിറ്റു. ഹ്യൂണ്ടായ് എക്‌സ്റ്റർ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 20 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ മൊത്തം 7,127 യൂണിറ്റ് ഹ്യൂണ്ടായ് എക്‌സ്റ്റർ കാറുകൾ വിറ്റു. അതേസമയം ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് കഴിഞ്ഞ മാസം അഞ്ച് ശതമാനം വാർഷിക ഇടിവോടെ മൊത്തം 6,235 യൂണിറ്റുകൾ വിറ്റു. ഹ്യൂണ്ടായ് i20 ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 26 ശതമാനം വാർഷിക ഇടിവോടെ ഹ്യൂണ്ടായ് ഐ20 കഴിഞ്ഞ മാസം മൊത്തം 5,354 യൂണിറ്റുകൾ വിറ്റു.
"അവരുടെ കണ്ണീരെങ്ങനെ കാണാതിരിക്കും?" 32.12 കിമി മൈലേജുള്ള ഈ കാർ നിർത്തലാക്കില്ലെന്ന് മാരുതി!
ഹ്യൂണ്ടായ് ഓറ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്ത് തുടർന്നു. 17 ശതമാനം വാർഷിക വർധനയോടെ ഹ്യൂണ്ടായ് ഓറ കഴിഞ്ഞ മാസം മൊത്തം 4,805 യൂണിറ്റ് കാറുകൾ വിറ്റു. ഹ്യൂണ്ടായ് വെർണ ഏഴാം സ്ഥാനത്താണ്. 45 ശതമാനം വാർഷിക ഇടിവോടെ ഹ്യുണ്ടായ് വെർണ മൊത്തം 1,272 യൂണിറ്റ് കാറുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഹ്യുണ്ടായ് അൽകാസർ. ഹ്യുണ്ടായ് അൽകാസർ 20 ശതമാനം വാർഷിക ഇടിവോടെ മൊത്തം 2,204 യൂണിറ്റ് കാറുകൾ വിറ്റു.
അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഹ്യൂണ്ടായ് ട്യൂസൺ ഒമ്പതാം സ്ഥാനത്തായിരുന്നു. 30 ശതമാനം വാർഷിക ഇടിവോടെ ഹ്യുണ്ടായ് ട്യൂസൺ 148 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഹ്യുണ്ടായ് അയോണിക്ക് 5 ഈ പട്ടികയിൽ പത്താം സ്ഥാനത്താണ്. ഹ്യൂണ്ടായ് അയോണിക് 5ന് കഴിഞ്ഞ മാസം 32 ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്.