നിരത്തിലെത്തിയിട്ട് മാസങ്ങൾ മാത്രം! ഹ്യുണ്ടായ് അയോണിക്ക് 5 വിൽപ്പനയുടെ കണക്ക് ഞെട്ടിക്കുമോ? ഇതാ ഇവിടെയുണ്ട്

ഇന്ത്യ-സ്പെക്ക് ഹ്യൂണ്ടായ് അയോണിക് 5 72.6kWh h ബാറ്ററി പാക്കിൽ മാത്രം ലഭ്യമാണ്

Hyundai Car Latest news Ioniq 5 Electric SUV sales report details here asd 

2023 ജനുവരി ഓട്ടോ എക്‌സ്‌പോയിൽ ആണ് ഹ്യുണ്ടായ് അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ചത്. ഇതുവരെ ഈ കാറിന്‍റെ 1,000 യൂണിറ്റുകൾ കമ്പനി വിറ്റു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കമ്പനി സിഇഒ തരൺ ഗാർഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ  രണ്ടാമത്തെ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായ് അയോണിക് 5 EV . 45.95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അയോണിക്ക് 5 രാജ്യത്ത് പ്രാദേശികമായി അസംബിൾ ചെയ്യുന്നു. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കിയ EV6-മായി പങ്കിട്ട E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക്ക് 5 നിർമ്മിച്ചിരിക്കുന്നത്. ഇലക്‌ട്രിക് എസ്‌യുവിക്ക് ആഡംബര കാബിനോടുകൂടിയ അസാധാരണമായ ഡിസൈൻ ഭാഷയാണ് ലഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല! A23a യുടെ സ്ഥാനമാറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമോ? വിദഗ്ദർ പറയുന്നതിങ്ങനെ

ഇന്ത്യ-സ്പെക്ക് ഹ്യൂണ്ടായ് അയോണിക് 5 72.6kWh h ബാറ്ററി പാക്കിൽ മാത്രം ലഭ്യമാണ്. ഇത് RWD കോൺഫിഗറേഷനിൽ ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോർ 350 എൻഎം പീക്ക് ടോർക്കും 214 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്നു. വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ന് കഴിയുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 631 കിലോമീറ്ററാണ് ഹ്യുണ്ടായ് അയോണിക് 5-ന്റെ എആർഎഐ അവകാശപ്പെടുന്ന റേഞ്ച്. ചാർജ് ചെയ്യുന്നതിനായി, ഹ്യുണ്ടായ് രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80% മുതൽ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജറും ഒരു മണിക്കൂറിനുള്ളിൽ 50kW ചാർജറും ഉണ്ട്.

പരിസ്ഥിതി സൗഹൃദ ലെതർ അപ്ഹോൾസ്റ്ററിയും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച ഫാബ്രിക്കുകളും അയോണിക് 5-ൽ ഉണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. ഡ്യുവൽ സെറ്റ് സ്‌ക്രീൻ - 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഇത് വരുന്നത്. 3.6kWh ഔട്ട്‌പുട്ടുള്ള അതിന്റെ വെഹിക്കിൾ-ടു-ലോഡ് ഫംഗ്‌ഷൻ വഴി ഒരാൾക്ക് ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ (മൊബൈലുകൾ, ലാപ്‌ടോപ്പുകൾ പോലുള്ളവ) ചാർജ് ചെയ്യാം എന്നതും പ്രത്യേകതയാണ്. ഈ ആവശ്യത്തിനായി പിൻസീറ്റിന് താഴെയും ചാർജിംഗ് പോർട്ടിന് സമീപവും രണ്ട് പോർട്ടുകളും ഉണ്ട്.

കാറിന്റെ ക്യാബിൻ നിരവധി ഫീച്ചറുകളോട് കൂടിയതാണ്. വായുസഞ്ചാരമുള്ള സീറ്റുകൾ മുതൽ കൂറ്റൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എഡിഎഎസ് ഫംഗ്‌ഷനുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളുമായി അയോണിക്ക് 5 സ്റ്റാൻഡേർഡ് വരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios