HONDA : ഡബ്ല്യുആർ-വിക്ക് പകരം പുതിയ കോംപാക്റ്റ് എസ്‌യുവിയുമായി ഹോണ്ട
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട അടുത്തിടെ 2021 ജിഐഐഎഎസിൽ ഹോണ്ട ആർഎസ് എസ്‌യുവി കൺസെപ്റ്റ് എന്ന പുതിയ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ബ്രാൻഡിന്റെ ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ സ്ഥാനം WR-V, HR-V എന്നിവയുടെ ഇടയിലായിരിക്കും.
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട അടുത്തിടെ 2021 ജിഐഐഎഎസിൽ ഹോണ്ട ആർഎസ് എസ്‌യുവി കൺസെപ്റ്റ് എന്ന പുതിയ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ബ്രാൻഡിന്റെ ഈ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ സ്ഥാനം WR-V, HR-V എന്നിവയുടെ ഇടയിലായിരിക്കും. ഇപ്പോഴിതാ രണ്ട് പുതിയ എസ്‌യുവികളുടെ നിർമ്മാണം ഹോണ്ട ആരംഭിച്ചതായി ഒരു ജാപ്പനീസ് മാധ്യമത്തെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2023-ഓടെ ഹോണ്ട ഒരു പുതിയ സബ്-കോംപാക്റ്റ് എസ്‌യുവിയും ഇടത്തരം എസ്‌യുവിയും അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ ജാസ് അല്ലെങ്കില്‍ ഫിറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സബ്‌കോംപാക്റ്റ് എസ്‌യുവി. നിലവിലെ WR-V ക്രോസ്ഓവറിന് പകരമായിരിക്കും ഇത് വിപണിയില്‍ എത്തുക. ഹോണ്ട WR-V നിലവിൽ ഇന്ത്യ, ബ്രസീൽ തുടങ്ങിയ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കുണ്ട്.
പുതിയ ജാസുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ ഈ പുതിയ സബ്കോംപാക്റ്റ് എസ്‌യുവി മോഡല്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോ ലഭിക്കും. അടുത്ത തലമുറ WR-V യുടെ ഹൈബ്രിഡ് പതിപ്പും കമ്പനി പുറത്തിറക്കിയേക്കാം. ഇതിന് 120 ബിഎച്ച്‌പിയും 175 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 എൽ ടർബോചാര്‍ജ്‍ഡ് പെട്രോൾ എഞ്ചിനും ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകൾ ഓഫർ ചെയ്തേക്കാം.
അതേസമയം ഇന്ത്യയിൽ സബ് കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാനുള്ള പദ്ധതി ഹോണ്ട ഉപേക്ഷിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്. ഈ മോഡൽ ജപ്പാനിലും തെക്കേ അമേരിക്കൻ വിപണികളിലും അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അവിടെ ഇത് ഹ്യുണ്ടായ് വെന്യു, ടൊയോട്ട റൈസ് മുതലായവയ്ക്ക് എതിരാളിയാകും.
Hyundai Ioniq 5 : 2022-ലെ ജർമ്മൻ കാർ ഓഫ് ദ ഇയർ പുരസ്‌കാരം സ്വന്തമാക്കി ഹ്യൂണ്ടായ് അയോണിക്ക് 5
ഹോണ്ട ഒരു പുതിയ ഇടത്തരം എസ്‌യുവിയും അവതരിപ്പിച്ചേക്കും. അത് 2023-ഓടെ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കും. പുതിയ സിറ്റി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡൽ, കൂടാതെ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവയ്‌ക്ക് എതിരാളിയാകും. 31XA എന്ന കോഡു നാമത്തതില്‍ എത്തുന്ന ഈ പുതിയ മോഡലിന് S-SUV എന്നാണ് നിലവില്‍ കമ്പനി വിളിക്കുന്ന പേര്. ഹോണ്ട ഇന്ത്യയിൽ 'എലിവേറ്റ്' എന്ന നെയിംപ്ലേറ്റിന് ട്രേഡ്‍മാർക്ക് നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പുതിയ ഇടത്തരം എസ്‌യുവിക്ക് 7 സീറ്റർ ഡെറിവേറ്റീവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ മുതലായവയ്ക്ക് എതിരാളിയാകും. പുതിയ മോഡലിന് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.