Honda India : പുതിയ കാറുകൾ അവതരിപ്പിക്കാന്‍ ഹോണ്ട ഇന്ത്യ
ഇന്ത്യയില്‍ ഒരു പുതിയ ഉൽപ്പന്ന തന്ത്രം കമ്പനി തുടങ്ങിയിട്ടുണ്ടെന്നും സമീപഭാവിയിൽ പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമെന്നും ഹോണ്ട
ജാപ്പനീസ് (Japanese) വാഹന നിർമ്മാതാക്കളായ ഹോണ്ട (Honda) ഉയർന്ന മത്സരമുള്ള ഇന്ത്യൻ വിപണിയിൽ കടുത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കമ്പനി ഇതിനകം തന്നെ തങ്ങളുടെ ഗ്രേറ്റർ നോയിഡയിലെ (Greater Noida) പ്ലാന്‍റ് അടച്ചുപൂട്ടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. തപുകര (Tapukara) ആസ്ഥാനമായുള്ള പ്ലാന്‍റിൽ മാത്രമാണ് ഹോണ്ട ഇപ്പോള്‍ വാഹനം നിർമ്മിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയില്‍ ഒരു പുതിയ ഉൽപ്പന്ന തന്ത്രം കമ്പനി തുടങ്ങിയിട്ടുണ്ടെന്നും സമീപഭാവിയിൽ പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യന്‍ വാഹന വിപമിയിലേക്ക് കൊണ്ടുവരുമെന്നും ഹോണ്ട വ്യക്തമാക്കിയതായി ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഓടെ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022ൽ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട ഇന്ത്യയില്‍ കൊണ്ടുവരും. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തും. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ എത്തുന്ന പുത്തന്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് മലേഷ്യൻ, തായ്‍ലന്‍ഡ് വിപണികളില്‍ കമ്പനി വില്‍ക്കുന്ന മോഡലിന് സമാനമായ മൈലേജ് നൽകുമെന്നും ഹോണ്ട ഇന്ത്യ അവകാശപ്പെടുന്നു. അതായത്, യഥാക്രമം 27.8kmpl, 27.7kmpl എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. കൂടുതൽ കാര്യക്ഷമമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മോഡലിന്‍റെ ഹൃദയം. പെട്രോൾ എൻജിൻ 98 ബിഎച്ച്‌പി കരുത്ത് ഉൽപ്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ 109 ബിഎച്ച്പി പവറും നൽകുന്നു. വാഹനം പരമാവധി 253 എൻഎം ടോർക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് സാധാരണ സിറ്റി സെഡാനേക്കാൾ 0.5 സെക്കൻഡ് വേഗതയുള്ളതാണ്.
സിറ്റി ഹൈബ്രിഡിൽ, ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് യോജിപ്പിച്ച് എഞ്ചിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിൻ ജനറേറ്ററിനെ തിരിക്കുന്നു, കൂടാതെ ഇലക്ട്രിക് മോട്ടോറിനും ശക്തി നൽകുന്നു, ഇത് ചക്രങ്ങളെ കറക്കി ബൂട്ടിലെ ലിഥിയം അയൺ ബാറ്ററിയിലേക്ക് വൈദ്യുതി അയയ്ക്കുന്നു.
ജാപ്പനീസ് വാഹന നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇടത്തരം എസ്‌യുവി വികസിപ്പിക്കുന്നു. ഇന്തോനേഷ്യയിൽ നടന്ന GIIAS ഓട്ടോ ഷോയിൽ അനാച്ഛാദനം ചെയ്‍ത RS കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. പുതിയ മോഡൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് എതിരാളിയാകും. 2023 ന്റെ രണ്ടാം പകുതിയിൽ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഡബ്ല്യുആർ-വിക്ക് പകരം പുതിയ കോംപാക്റ്റ് എസ്‌യുവിയുമായി ഹോണ്ട
പുതിയ ഇടത്തരം എസ്‌യുവിക്ക് 4.3 മീറ്റർ നീളം വരും, ഏറ്റവും പുതിയ തലമുറ BR-V, പുതിയ HR-V എന്നിവയിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടാൻ സാധ്യതയുണ്ട്. സിറ്റിയുടെ പ്ലാറ്റ്‌ഫോമിൽ ഇത് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. 121 bhp കരുത്തും 145 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ iVTEC പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകാൻ സാധ്യത. സിറ്റി ഹൈബ്രിഡിന് സമാനമായി, പുതിയ ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്ക് ബ്രാൻഡിന്റെ ഇ:എച്ച്ഇവി ഹൈബ്രിഡ് സംവിധാനവും ലഭിക്കും.