ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഹോണ്ട സിവിക്

തായ്‌ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ. എന്നിരുന്നാലും മറ്റ് ആസിയാൻ രാജ്യങ്ങളായ സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന എല്ലാ വേരിയന്റുകളിലും ഈ റേറ്റിംഗ് ബാധകമായിരിക്കും.

Honda Civic with excellent performance in crash test

റിപ്പോർട്ട് അനുസരിച്ച്, തായ്‌ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ. എന്നിരുന്നാലും മറ്റ് ആസിയാൻ രാജ്യങ്ങളായ സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന എല്ലാ വേരിയന്റുകളിലും ഈ റേറ്റിംഗ് ബാധകമായിരിക്കും.

സൈഡ് ഇംപാക്ട് ടെസ്റ്റിന് ഫുൾ മാർക്ക് (8 ൽ 8) നൽകിക്കൊണ്ട് പുതിയ ഹോണ്ട സിവിക്ക് മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 29.28 പോയിന്റ് നേടി. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ എട്ടില്‍ എട്ടും വാഹന നേടി. എന്നാല്‍ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ 16-ൽ 14.54 പോയിന്റും ഹെഡ് പ്രൊട്ടക്ഷൻ ടെക്‌നോളജി ടെസ്റ്റിൽ 8-ൽ 6.74 പോയിന്‍റുമാണ് വാഹനം നേടിയത്.

ചൈൽഡ് ഒക്‌പപ്പന്റ് പ്രൊട്ടക്ഷൻ സംബന്ധിച്ച്, ഫ്രണ്ടൽ, സൈഡ് ഇംപാക്ട് അസസ്‌മെന്റ് ഉൾപ്പെടുന്ന ഡൈനാമിക് ടെസ്റ്റ്, സിവിക് വീണ്ടും ഫുള്‍ സ്‌കോർ നേടി. അതായത് 24-ൽ 24. എന്നിരുന്നാലും, ചൈൽഡ് സീറ്റ് ഇൻസ്റ്റാളേഷൻ, കുട്ടികളുടെ സാന്നിധ്യം കണ്ടെത്തൽ, വാഹനം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം എന്നിവയിൽ സിവിക്കിന് ചില പോയിന്റുകൾ നഷ്‍ടമായി.  51 പോയിന്റിൽ 46.72 പോയിന്‍റാണ് ഈ വിഭാഗത്തില്‍ വാഹനം നേടിയത്.

തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ആസിയാൻ വിപണികളിൽ, സിവിക്കിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്,  ഹോണ്ട സെൻസിംഗ് സ്യൂട്ട് ഉള്‍പ്പെടയുള്ള സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തേത് അടിസ്ഥാനപരമായി ഹോണ്ടയുടെ ADAS ടെക്നോളജി സ്യൂട്ട് ആണ്. ഇതില്‍ ഓട്ടോമാറ്റിക്ക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഒരു ഡ്രൈവർ ശ്രദ്ധ മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകൾ ഉള്‍പ്പെടുന്നു.

സേഫ്റ്റി അസിസ്റ്റ് വിഭാഗത്തിലും സിവിക് മികച്ച പ്രകടനം കാഴ്‍ചവച്ചു. ആകെയുള്ള 21 പോയിന്റിൽ 19.07 പോയിന്റ് നേടി. എല്ലാ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾക്കും പൂർണ്ണ പോയിന്റുകൾ നേടി. പിൻ സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റത്തിലെ ചില പോയിന്റുകൾ മാത്രമാണ് നഷ്‌ടപ്പെട്ടത്. ഈ ഫീച്ചറുകള്‍ സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഓപ്ഷണൽ ഫിറ്റ്‌മെന്റ് ആണെന്നതും ശ്രദ്ധേയം.

ASEAN NCAP-ന്റെ പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോളിന്റെ ഭാഗമായി, മൂല്യനിർണ്ണയത്തിൽ മോട്ടോർസൈക്കിൾ സുരക്ഷയ്ക്കായി ഒരു വ്യവസ്ഥയും ഉണ്ട്. ഇവിടെയാണ് സിവിക്കിന് ചില പ്രധാന പോയിന്റുകൾ നഷ്ടമായത്, സാധ്യമായ 16 പോയിന്റിൽ 8.32 സ്കോർ ചെയ്തു. ഈ ആസിയാൻ വിപണികളിൽ സിവിക്കിന് ശരിയായ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്, അതിന് സാധ്യമായ 8ൽ 2.32 പോയിന്റ് മാത്രമാണ് ലഭിച്ചത്. പകരം, സിവിക്കിന് ഹോണ്ടയുടെ ലെയ്ൻ വാച്ച് ഫീച്ചർ ലഭിക്കുന്നു, അത് ശരിയായ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററായി യോഗ്യത നേടുന്നില്ല.

വിചിത്രമെന്നു പറയാം, ഈ ആസിയാൻ വിപണികളിൽ സിവിക്കിന് ഒരു റിയർ വ്യൂ ക്യാമറയും സ്റ്റാൻഡേർഡായി ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ പൂജ്യം പോയിന്റുകളാണ് ലഭിച്ചത്. എന്നിരുന്നാലും, ഓട്ടോമാറ്റിക് ഹൈ ബീം, കാൽനട സംരക്ഷണം, മോട്ടോർസൈക്കിളുകൾ കണ്ടെത്താനുള്ള AEB സിസ്റ്റത്തിന്റെ കഴിവ് എന്നിവയ്ക്കായി വാഹനം പരമാവധി പോയിന്റുകൾ സ്കോർ ചെയ്തു.

ടാറ്റ പഞ്ചിന് എതിരാളിയുമായി ടൊയോട്ട

ഓരോ വിഭാഗവുമായും ബന്ധപ്പെട്ടിരിക്കുന്ന വെയ്റ്റിംഗ് കണക്കുകള്‍ അനുസരിച്ച്, ഹോണ്ട സിവിക്കിന്റെ മൊത്തത്തിലുള്ള സ്കോർ 83.47 ആയിരുന്നു. ഇത് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകുന്നതിന് പര്യാപ്‍തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios