പുതിയ അമേസിന് പിന്നാലെ രണ്ട് പുതിയ എസ്‌യുവികൾ കൂടി പുറത്തിറക്കാൻ ഹോണ്ട

പുതിയ അമേസ് ലോഞ്ച് ചെയ്തതിന് ശേഷം, ഹോണ്ട രണ്ട് പുതിയ കാറുകൾ കൂടി വിപണിയിൽ അവതരിപ്പിക്കും. ഇതിൽ ഒന്ന് ഇലക്ട്രിക് വാഹനവും മറ്റൊന്ന് 7 സീറ്റർ എസ്‌യുവിയും ആയിരിക്കും.

Honda Cars India plans to launch new two SUVs after the launch of new Amaze

ടുത്ത തലമുറ അമേസ് സെഡാൻ്റെ ഡിസൈൻ സ്കെച്ചുകൾ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട അടുത്തിടെയാണഅ വെളിപ്പെടുത്തിയത് . ഈ സബ് ഫോർ മീറ്റർ സെഡാൻ 2024 ഡിസംബർ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ അമേസ് ലോഞ്ച് ചെയ്തതിന് ശേഷം, ഹോണ്ട രണ്ട് പുതിയ കാറുകൾ കൂടി വിപണിയിൽ അവതരിപ്പിക്കും. ഇതിൽ ഒന്ന് ഇലക്ട്രിക് വാഹനവും മറ്റൊന്ന് 7 സീറ്റർ എസ്‌യുവിയും ആയിരിക്കും.

എലിവേറ്റ് എസ്‌യുവിയുടെ ഐസിഇ പതിപ്പ് 2023-ൽ ആണ് പുറത്തിറങ്ങിയത്. അതിൻ്റെ ഇലക്ട്രിക് പതിപ്പ് 2026-ൽ എത്തും. DG9D എന്ന കോഡ് നാമത്തിൽ വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ് ഇവി, ഹോണ്ടയുടെ രാജസ്ഥാനിലെ തപുകര പ്ലാന്‍റിൽ നിർമ്മിക്കും. ഡിസൈനിൻ്റെ അടിസ്ഥാനത്തിൽ, ഐസിഇ മോഡലിൻ്റെ അതേ സിൽഹൗറ്റ് ഈ വാഹനത്തിലും നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, ഔദ്യോഗിക ചിത്രമൊന്നും പുറത്തുവരാത്തതിനാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബാറ്ററിയുടെ വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം, ഫ്രണ്ട് ആക്സിൽ മൗണ്ടഡ് മോട്ടോറിനൊപ്പം 40-50 kWh ബാറ്ററി പായ്ക്ക് ലഭിക്കും. ലോഞ്ച് ചെയ്യുമ്പോൾ, ഇത് മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബി 6 ഇ, ടാറ്റ കർവ്വ് ഇവി എന്നിവയ്‌ക്ക് എതിരാളിയാകും.

മാരുതി, ടൊയോട്ട, നിസാൻ എന്നിവ പോലെ, ഹോണ്ടയും ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഏഴ് സീറ്റർ എസ്‌യുവി വികസിപ്പിക്കുന്നു. വരാനിരിക്കുന്ന ഹോണ്ട എസ്‌യുവി, പെട്രോൾ, ഇലക്ട്രിക് എന്നിവ ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളെ പിന്തുണയ്ക്കാൻ കഴിയുന്ന പുതിയ PF2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്ഫോം ഭാവിയിലെ ഹോണ്ട കാറുകൾക്കും ഉപയോഗിക്കും. ഈ 7-സീറ്റർ എസ്‌യുവി 2027 ഒക്ടോബറിൽ ഉൽപ്പാദനം ആരംഭിക്കും. എലിവേറ്റ് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിൽ ഉണ്ടാവുക. ശക്തമായ ഒരു ഹൈബ്രിഡ് യൂണിറ്റും ലഭ്യമായേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios