വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയും അഞ്ച് എതിരാളികളും
ക്രെറ്റ ഇവി, ഇൻസ്റ്റർ ഇവി എന്നിവ ഉൾപ്പെടെയുള്ള പുതിയ മോഡലുകളുടെ ഒരു ശ്രേണിയുമായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അതിൻ്റെ ഇലക്‌ട്രിക് വെഹിക്കിൾ ഉൽപ്പന്ന ശ്രേണി വികസിപ്പിക്കാൻ ഒരുങ്ങുന്നു
ക്രെറ്റ ഇവി, ഇൻസ്റ്റർ ഇവി എന്നിവ ഉൾപ്പെടെയുള്ള പുതിയ മോഡലുകളുടെ ഒരു ശ്രേണിയുമായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അതിൻ്റെ ഇലക്‌ട്രിക് വെഹിക്കിൾ ഉൽപ്പന്ന ശ്രേണി വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹ്യുണ്ടായി ക്രെറ്റ ഇവി 2024 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തും. അതേസമയം ടാറ്റ പഞ്ച് ഇവി, സിട്രോൺ eC3 എന്നിവയെ വെല്ലുവിളിക്കാൻ 2026 അവസാനത്തോടെ ഹ്യുണ്ടായ് ഇൻസ്‌റ്റർ EV ലഭ്യമാകും. രണ്ട് മോഡലുകളും ഹ്യുണ്ടായിയിൽ നിന്നുള്ള മാസ്-മാർക്കറ്റ് ഇലക്ട്രിക് ഓഫറുകളായിരിക്കും. ഇവ രണ്ട് വ്യത്യസ്‍ത വില ശ്രേണികളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.
ക്രെറ്റ ഇവിയെ കുറിച്ച് പറയുകയാണെങ്കിൽ, പരിഷ്‌കരിച്ച കെ2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്ട്രിക് എസ്‌യുവി. അതിൻ്റെ മിക്ക ഡിസൈൻ ഘടകങ്ങളും നിലവിലെ ഐസിഇ-പവർമോഡലുമായി പങ്കിടും. ഹ്യുണ്ടായിയുടെ ഈ പുതിയ ഇവിയിൽ 45kWh ബാറ്ററി പാക്കും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറും ഫീച്ചർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പുറത്തിറക്കുമ്പോൾ, വരാനിരിക്കുന്ന മാരുതി സുസുക്കി eVX, മഹീന്ദ്ര BE.05 എന്നിവയ്‌ക്കൊപ്പം ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര XUV400 ഇവി, എംജി ഇസെഡ് എസ് ഇവി എന്നിവയ്‌ക്കെതിരെ ഇലക്ട്രിക് ക്രെറ്റ മത്സരിക്കും.
ടാറ്റ കർവ്വ് ഇവി നിലവിൽ 45kWh, 55kWh ബാറ്ററി പാക്കുകളിൽ ലഭ്യമാണ്, യഥാക്രമം 502km, 585km എന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ എല്ലാ വേരിയൻ്റുകളുടെയും വില 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ്. MG ZS EV യുടെ വില 18.98 ലക്ഷം രൂപയിൽ തുടങ്ങി 25.44 ലക്ഷം രൂപ വരെ ഉയരുന്നു. ഇത് 50.3kWh ബാറ്ററിയുമായി വരുന്നു, 461km റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV400 EV ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മിഡ്‌സൈസ് എസ്‌യുവിയാണ്, അതിൻ്റെ വില 15.49 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെയാണ്. ഇതിൻ്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 39.4kWh ബാറ്ററി ഉൾപ്പെടുന്നു, 456km റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
വരാനിരിക്കുന്ന മാരുതി eVX- ൻ്റെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 48kWh നും 60kWh നും ഇടയിലുള്ള ബാറ്ററി കപ്പാസിറ്റിയോടെയാണ് ഇത് വരുന്നത്, ഇത് 400km മുതൽ 550km വരെ റേഞ്ച് നൽകുന്നു. വിലയുടെ കാര്യത്തിൽ, ഇത് മാരുതി സുസുക്കിയിൽ നിന്നുള്ള ഒരു പ്രീമിയം ഓഫറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കാക്കിയ വില പരിധി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ വില 20 ലക്ഷം രൂപയിൽ തുടങ്ങാനാണ് സാധ്യത. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകളാണ്.
മഹീന്ദ്രയുടെ പുതിയ ബിഇ.05 എസ്‌യുവി കൂപ്പെ ബ്രാൻഡിൻ്റെ ബിഇ മോഡൽ ലൈനപ്പിൽ നിന്നുള്ള ആദ്യത്തെ ഇവിയായിരിക്കും, 2025 ഒക്ടോബറോടെ നിരത്തിലെത്തും. അതിൻ്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് അതിൻ്റെ ആശയവുമായി സാമ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. BE.05 എസ്‌യുവിക്ക് 79kWh ബാറ്ററിയും എൽഎഫ്‌പി സെല്ലുകളും ഉണ്ടാകും. ഇത് ഉയർന്ന ഊർജ്ജ സാന്ദ്രതയും സ്ലോ ഡിസ്ചാർജ് നിരക്കും ഉറപ്പാക്കുന്നു. ഇത് 2WD, 4WD സജ്ജീകരണങ്ങൾക്കൊപ്പം നൽകും.