ലോഞ്ചിന് മുമ്പ് ക്യാമറയിൽ കുടുങ്ങി, ഈ എസ്‌യുവി രഹസ്യമായി ഒരുങ്ങി, പുതിയ എലിവേറ്റ് ഉടൻ പുറത്തിറക്കാൻ ഹോണ്ട

വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഹോണ്ട എലവേറ്റ് എസ്‌യുവിക്ക് വലിയ അപ്‌ഡേറ്റ് നൽകാൻ പോകുന്നതായി റിപ്പോർട്ട്. എലിവേറ്റിന് ഡാർക്ക് എഡിഷൻ്റെ രൂപത്തിൽ ഒരു പ്രത്യേക പതിപ്പ് ഉടൻ ലഭിക്കും

Caught on camera before the launch, this SUV is secretly gearing up for Honda to launch the new Elevate soon

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി അവരുടെ എലവേറ്റ് എസ്‌യുവിക്ക് വലിയ അപ്‌ഡേറ്റ് നൽകാൻ പോകുന്നതായി റിപ്പോർട്ട്. എലിവേറ്റിന് ഡാർക്ക് എഡിഷൻ്റെ രൂപത്തിൽ ഒരു പ്രത്യേക പതിപ്പ് ഉടൻ ലഭിക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. വാഹനം പരീക്ഷണത്തിനിടെ ക്യാമറയിൽ കുടുങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വാഹനത്തിന് പിന്നിൽ ഇടത് വശത്ത് ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗ് സഹിതം ഫുൾ-ബ്ലാക്ക് പെയിൻ്റ് ലഭിക്കുന്നു. അതേസമയം ക്യാബിൻ്റെ ചിത്രമൊന്നും ലഭ്യമല്ല. പക്ഷേ പൊതുവായി നോക്കുമ്പോൾ അത് ഉള്ളിൽ നിന്ന് പൂർണ്ണമായും കറുത്തതായിരിക്കുമെന്ന് കാണിക്കുന്നു.

ഈ പ്രത്യേക പതിപ്പ് ടോപ്പ് എൻഡ് വേരിയന്‍റ് മാത്രമായി വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി, കാലാവസ്ഥാ നിയന്ത്രണം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ലെവൽ-2 എഡിഎഎസ് തുടങ്ങിയ എല്ലാ സവിശേഷതകളും ഇതിന് ലഭിക്കും. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ ഹോണ്ട പങ്കെടുക്കുന്നില്ല. എന്നാൽ ഈ പുതിയ കാറിൻ്റെ വിശദാംശങ്ങൾ കമ്പനി പ്രഖ്യാപിച്ചേക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

എലിവേറ്റിൽ ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭ്യമാകൂ. ഇത് 1.5 ലിറ്റർ i-VTEC പെട്രോൾ ആണ്, ഇത് 114bhp-യും 145Nm-ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ആറ് സ്പീഡ് എംടി അല്ലെങ്കിൽ സിവിടിയിൽ ഉണ്ടായിരിക്കാം. എലിവേറ്റിനായി ഹോണ്ടയുടെ രണ്ടാമത്തെ പ്രത്യേക പതിപ്പാണിത്. കിയ സെൽറ്റോസ് എക്‌സ്-ലൈൻ, സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോ, ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി-ലൈൻ, എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം തുടങ്ങിയ മോഡലുകളോട് മത്സരിക്കുന്ന ഇത് പ്രീമിയം വിലയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) 2023 CY ലെ 110,143 യൂണിറ്റുകളെ അപേക്ഷിച്ച് 2024 (CY 2024) കലണ്ടർ വർഷത്തിലെ മൊത്തം വിൽപ്പനയിൽ 20% വളർച്ച രേഖപ്പെടുത്തി 131,871 യൂണിറ്റായി. എങ്കിലും, ഡിസംബറിൽ കമ്പനി പ്രതിമാസ തകർച്ച നേരിട്ടു. 2024 ഡിസംബറിൽ 9,460 യൂണിറ്റുകൾ വിറ്റ ഹോണ്ട, 2023 ഡിസംബറിലെ 11,651 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 18.81% കുറഞ്ഞു. ഈ കാലയളവിൽ, കമ്പനിയുടെ ആഭ്യന്തര വിൽപ്പന 5,603 യൂണിറ്റായിരുന്നു, ഇത് 2023 ഡിസംബറിലെ 7,902 യൂണിറ്റിനേക്കാൾ 29.09% കുറവാണ്. അതേ സമയം, കമ്പനിയുടെ കയറ്റുമതി 3,857 യൂണിറ്റാണ്, ഇത് 2023 ഡിസംബറിലെ 3,749 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 2.88% നേരിയ വളർച്ച കാണിക്കുന്നു.

 

 
 

Latest Videos
Follow Us:
Download App:
  • android
  • ios