ലക്ഷ്വറിയും പെര്‍ഫോമൻസും ഉറപ്പു നൽകുന്ന പുത്തൻ BMW X3

ഒരു കംപ്ലീറ്റ് പാക്കേജാണ് BMW X3

bmw x3 price and features in kerala

ലക്ഷ്വറിയിലും പെര്‍ഫോര്‍മൻസിലും കോംപ്രമൈസ് ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ചോയ്സ് ആണ് പുതിയ BMW X3. മോഹിപ്പിക്കുന്ന ഇന്‍റീരിയര്‍, വളരെ അഡ്വാൻസ്ഡ് ആയ ഫീച്ചറുകള്‍, പവര്‍ഫുള്‍ പെര്‍ഫോമൻസ്... ഒരു കംപ്ലീറ്റ് പാക്കേജാണ് BMW X3.

പുതിയ, വലിപ്പം കൂട്ടിയ BMW കിഡ്‍‍നി ഗ്രിൽ ആണ് ഈ കാറിൽ ആദ്യം കണ്ണിൽപ്പെടുക. ഗ്രില്ലിനെ കോംപ്ലിമെന്‍റ് ചെയ്യുന്ന എൽ.ഇ.ഡി ഹെഡ്‍ലാംപുകള്‍ കാറിന്‍റെ ഭംഗി കൂട്ടുന്നു. ഇന്‍റഗ്രേറ്റഡ് എൽ.ഇ.ഡി ഫോഗ് ലൈറ്റ്സ്, റെയിൻ സെൻസര്‍, ഓട്ടോമാറ്റിക് ഡ്രൈവിങ് ലൈറ്റ്സ്, അക്വസ്റ്റിക്  കംഫര്‍ട്ട് ഗ്ലേസിങ്, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, ഓട്ടോമാറ്റിക് പാര്‍ക്കിങ് ഫങ്ഷൻ തുടങ്ങി ഒരുപിടി ഫീച്ചറുകള്‍ BMW X3-യെ ആകര്‍ഷകമാക്കുന്നു.

bmw x3 price and features in kerala

ഇന്‍റീരിയറിലേക്ക് വന്നാൽ എക്സ്ക്ലൂസീവ് ആയ ഫീൽ സമ്മാനിക്കുന്ന അപ്ഹോള്‍സ്റ്ററിയാണ്. ബി.എം.ഡബ്ല്യു സിന്തറ്റിക് ലെതറായ Sensatec-ന്‍റെ ബെയ്ജ്-ബ്ലാക്, കോന്യാക് നിറങ്ങളിലാണ് ലക്ഷ്വറി അപ്ഹോള്‍സ്റ്ററി. ദീര്‍ഘകാലം ഈടുനിൽക്കുന്ന അപ്ഹോള്‍സ്റ്ററി മികച്ച കംഫര്‍ട്ടും വാഗ്‍ദാനം ചെയ്യുന്നു. ഇൻസ്ട്രുമെന്‍റ് പാനലിലും സെൻസാടെക് സാന്നിദ്ധ്യമുണ്ട്. അലുമിനിയം, വുഡ് പേള്‍ ക്രോം ഫിനിഷിലാണ് പാനൽ. ബി.എം.ഡബ്ല്യു കണക്റ്റഡ്ഡ്രൈവിന്‍റെ ഭാഗമായ BMW Live Cockpit Professional പാനലിൽ കാണാം. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റൽ ഡിപ്ലേയാണിത്.

പാനോരാമിക് ഗ്ലാസ്റൂഫ് എളുപ്പം ശ്രദ്ധ പിടിച്ചുപറ്റും. ഹര്‍മൻ കാര്‍ഡോൺ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഈ കാറിലുള്ളത്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിങ്, സ്പോര്‍ട്ട് ലെതര്‍ സ്റ്റീയറിങ് വീൽ, ഫോൾഡബിള്‍ റിയര്‍ ബാക്റെസ്റ്റ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.

8-സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ട്രാൻസ്‍മിഷനാണ് കാറിലുള്ളത്. ഓട്ടോമാറ്റിക് ഹോൾഡ്, സ്റ്റീയറിങ് വീലിൽ ഗിയര്‍ഷിഫ്റ്റ് പാഡ്ൽസ് എന്നിവയുമുണ്ട്. ഡീസലിൽ പ്രവര്‍ത്തിക്കുന്ന BMW TwinPower Turbo 4-cylinder എൻജിനാണ് BMW X3-യുടെ ഹൃദയം. രണ്ടു വേരിയന്‍റുകളിലാണ് ഈ കാര്‍ ലഭിക്കുക. X3 xDrive20d xLine ആണ് ആദ്യ വേരിയന്‍റ്, രണ്ടാമത്തെത് X3 xDrive20d M Sport.
1,995 സി.സി ആണ് കപ്പാസിറ്റി. 0-100 കിലോമീറ്റര്‍ വേഗതയെത്താന്‍ 7.9 സെക്കൻഡ് മതി. പരമാവധി ഔട്ട്പുട്ട് 140kW(190hp). ടോര്‍ക് 400Nm.

ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും എയര്‍ബാഗ്, സൈഡ് എയര്‍ബാഗ് മുൻപിലും പിറകിലും യാത്രികര്‍ക്ക് ഹെഡ് എയര്‍ബാഗ് എന്നിവ സുരക്ഷ ഉറപ്പുവരുത്തുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് കാറുകളിൽ. ഫൈറ്റോണിക് ബ്ലൂ, ബ്ലാക് സഫയര്‍, സൊഫിസ്റ്റോ ഗ്രേ, മിനെറൽ വൈറ്റ് എന്നീ മെറ്റാലിക് നിറങ്ങളിൽ രണ്ടു വേരിയന്‍റുകളും ലഭ്യമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios