വിൽപ്പനയിൽ ടെസ്‍ലയെ മലർത്തിയടിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു 2024 ജൂലൈയിൽ 14,869 ഇലക്ട്രിക് കാറുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതേ കാലയളവിൽ അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്‌ലയ്ക്ക് 14,561 ഇലക്ട്രിക് കാറുകൾ മാത്രമേ വിൽക്കാനായുള്ളൂ.

BMW overtakes Tesla in EV sales

ലക്ട്രിക് കാറുകളുടെ ലോകത്തെ മുൻനിര നിർമ്മാതാക്കളായ ടെസ്‌ല ഇപ്പോൾ ബിഎംഡബ്ല്യു, വോൾവോ തുടങ്ങിയ യൂറോപ്യൻ കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ  2024 ജൂലൈയിൽ ടെസ്‌ലയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു. ജാറ്റോ ഡൈനാമിക്സിൻ്റെ കണക്കുകൾ പ്രകാരം ബിഎംഡബ്ല്യു 2024 ജൂലൈയിൽ 14,869 ഇലക്ട്രിക് കാറുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതേ കാലയളവിൽ അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്‌ലയ്ക്ക് 14,561 ഇലക്ട്രിക് കാറുകൾ മാത്രമേ വിൽക്കാനായുള്ളൂ.

ഇക്കാലയളവിൽ ടെസ്‌ലയുടെ വിൽപ്പനയിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. എങ്കിലും, വാർഷിക വിൽപ്പനയുടെ കാര്യത്തിൽ ടെസ്‌ല ഇപ്പോഴും മറ്റ് കമ്പനികളേക്കാൾ മുന്നിലാണ്. ബിഎംഡബ്ല്യു, വോൾവോ തുടങ്ങിയ കമ്പനികൾ കാരണം യൂറോപ്പിൽ ടെസ്‌ലയുടെ വിപണി വിഹിതം കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

കണക്കുകൾ പരിശോധിച്ചാൽ, യൂറോപ്പിൽ വൈദ്യുത കാറുകളുടെ വിൽപ്പനയിൽ തുടർച്ചയായ ഇടിവുണ്ട്. കഴിഞ്ഞ മാസം (ജൂലൈ) യൂറോപ്പിൽ 1,39,300 പുതിയ ഇലക്ട്രിക് കാറുകൾ രജിസ്റ്റർ ചെയ്തു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ കാറുകളേക്കാൾ ആറ് ശതമാനം കുറവാണ്. സബ്‌സിഡി വെട്ടിക്കുറച്ചതാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുറയാനുള്ള പ്രധാന കാരണം. ജർമനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ സബ്‌സിഡി കുറച്ചതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ആഡംബര വിഭാഗത്തിൽ ഇലക്ട്രിക് കാറുകളുടെ വിഹിതം 6% ആണ്, അതേസമയം മാസ് മാർക്കറ്റ് കാറുകളുടെ വിഹിതം 2.5 ശതമാനം മാത്രമാണ്. ആഡംബര ഇലക്ട്രിക് കാറുകൾക്ക് ഇതൊരു നല്ല സൂചനയാണ്. നിലവിൽ, ഓഡിയുടെ ആഡംബര ഇവി പോർട്ട്‌ഫോളിയോയിൽ 1.15 കോടി മുതൽ രണ്ടു കോടി രൂപ വരെയുള്ള കാറുകളുണ്ട്. ഒരു കോടി രൂപയിൽ താഴെയുള്ള കാറുകൾ കമ്പനി വിൽക്കുന്നില്ല. എങ്കിലും താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് കാറുകൾ എത്തുന്നതോടെ കമ്പനിയുടെ വിപണി വിഹിതം വർധിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios