ഗ്രാൻഡ് എൻട്രി; കംഫര്‍ട്ടും ലക്ഷ്വറിയും സമന്വയിക്കുന്ന BMW 3 സീരീസ് ഗ്രാൻ ലിമൊസിൻ
സ്പോര്‍ട്ട്, ലക്ഷ്വറിയോട് സമന്വയിക്കുന്ന ഫൈവ് സീറ്റര്‍ BMW 3 സീരീസ് ഗ്രാൻ ലിമൊസിൻ വാഹനം, സെഗ്മെന്‍റിലെ ഏറ്റവും ഉയര്‍ന്ന വീൽബേസ് എന്ന പ്രത്യേകതയോടെയാണ് എത്തുന്നത്.
പ്രൗഢി ഒരു പടികൂടെ മുന്നിൽ. പുതിയ ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിൻ (BMW 3 SERIES GRAN LIMOUSINE) അര്‍ഹിക്കുന്ന വിശേഷണം അതാണ്. സ്പോര്‍ട്ട്, ലക്ഷ്വറിയോട് സമന്വയിക്കുന്ന ഈ ഫൈവ് സീറ്റര്‍ വാഹനം, സെഗ്മെന്‍റിലെ ഏറ്റവും ഉയര്‍ന്ന വീൽബേസ് എന്ന പ്രത്യേകതയോടെയാണ് എത്തുന്നത്.
പുറത്തു നിന്നുള്ള കാഴ്ച്ചയിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കുക ബി.എം.ഡബ്ല്യുവിന്‍റെ മുഖമുദ്രയായ കിഡ്‍നി ഗ്രിൽ ആണ്. ഗ്രില്ലിൽ പ്രത്യേകം ഡിസൈൻ ചെയ്ത വെര്‍ട്ടിക്കൽ ഡബിൾ സ്ലാറ്റുകള്‍ ക്രോം ഹൈ-ഗ്ലോസിൽ തിളങ്ങുന്നു. സവിശേഷ ഡിസൈൻ പ്രതിഫലിപ്പിക്കുന്ന ഫ്രണ്ട് ബംപറില്‍ കറുപ്പ് ഹൈ-ഗ്ലോസിനുള്ളിലാണ് സൈഡ് എയര്‍ ഇൻടേക്കുകള്‍. പിന്നിൽ കാറിന്‍റെ നിറത്തോട് ചേരുന്ന രീതിയിലാണ് റിയര്‍ ബംപറും സൈഡ് എയര്‍ ഇൻടേക്കുകളും. ട്വിൻ ടെയ്ൽ പൈപ്പുകള്‍ക്ക് ക്രോം ഫിനിഷാണ് നൽകിയിരിക്കുന്നത്. ഒരു പാനോരാമ ഗ്ലാസ് റൂഫും എളുപ്പം ശ്രദ്ധയിൽപ്പെടും.
അഡാപ്റ്റിവ് എൽ.ഇ.ഡി ലൈറ്റുകള്‍ ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിന് കൂടുതൽ മിഴിവ് നൽകുന്നുണ്ട്. കോര്‍ണറിങ് ലൈറ്റുകളോട് കൂടിയ എൽ.ഇ.ഡി ലൈറ്റുകള്‍ സിറ്റി ഡ്രൈവുകള്‍ കൂടുതൽ രസകരമാക്കും. റിയര്‍ എൽ.ഇ.ഡി ലൈറ്റുകള്‍ക്ക് ബി.എം.ഡബ്ല്യുവിന്‍റെ തനതായ L-shape ആണ്. ഇരുട്ടിലും കാര്‍ എളുപ്പം തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഡിജിറ്റൽ കീ ഓപ്ഷനോടെയാണ് ഈ കാര്‍ വരുന്നത്. അതായത് ഇനി മുതൽ ഫിസിക്കൽ കീ കൈയ്യിൽ കൊണ്ടുനടക്കേണ്ട ആവശ്യവുമില്ല.
തികച്ചും ലക്ഷ്വറിയിൽ മുങ്ങിയ ഇന്‍റിരീയറാണ് ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിനുള്ളത്. BMW Curved Display with iD8, BMW Live Cockpit Plus, Harman Kardon Surround System എന്നിവ സാങ്കേതികത്തികവ് എടുത്തു കാണിക്കുന്നു.
ബി.എം.ഡബ്ല്യുവിന്‍റെ നാവിഗേഷൻ സംവിധാനമാണ് BMW Live Cockpit Plus. ടച്ചിൽ പ്രവര്‍ത്തിപ്പിക്കാവുന്ന 14.9 ഇഞ്ച് വലിപ്പമുള്ള ഹൈ റെസല്യൂഷൻ കൺട്രോള്‍ ഡിസ്പ്ലേയും 12.3 ഇഞ്ച് ഇൻസ്ട്രുമെന്‍റ് ഡിസ്പ്ലേയും ഇതിന്‍റെ ഭാഗമാണ്. ഡ്രൈവര്‍ അസിസ്റ്റൻസിലും കണക്റ്റിവിറ്റിയിലുമാണ് ഈ കാര്‍ മുന്നിട്ടു നിൽക്കുന്നത്. റിയര്‍ വ്യൂ ക്യാമറ ഉള്ള പാര്‍ക്കിങ് അസിസ്റ്റന്‍റ് ദുഷ്കരമായ സ്ലോട്ടുകളിലും പാര്‍ക്കിങ് അനായാസമാക്കും. സ്റ്റീയറിങ് വീൽ കാറിനെ ഏൽപ്പിക്കാം, അപ്പോഴും അക്സിലറേറ്റും ഗിയറും ബ്രേക്കുകളും നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. മറ്റൊരു പാര്‍ക്കിങ് സഹായിയാണ് ലാറ്ററൽ പാര്‍ക്കിങ് എയ്ഡ്. പാര്‍ക്കിങ്ങ് സമയത്ത് ശബ്ദത്തിലൂടെയും വിഷ്വലിലൂടെയും തൊട്ടടുത്ത വാഹനങ്ങളെപ്പറ്റിയും വസ്തുക്കളെക്കുറിച്ചും എപ്പോഴും നിങ്ങള്‍ക്ക് സിഗ്നലുകള്‍ ലഭിക്കും.
16 സ്പീക്കറുകളുള്ള 464W ഡിജിറ്റൽ ആംപ്ലിഫയറോട് കൂടിയ Harman Kardon Surround System ബാക്ഗ്രൗണ്ട് നോയിസുകള്‍ ഒഴിവാക്കി, ഇന്‍റീരിയറിൽ സംഗീതം നിറക്കും. എക്സ്റ്റൻഡഡ് ലെഗ്റൂം, ഉയര്‍ന്ന ക്വാളിറ്റിയിലുള്ള വെര്‍ണാസ്ക ലെതര്‍ അപ്ഹോള്‍സ്റ്ററി, ഉയര്‍ന്ന സീറ്റിങ് സ്പേസും കുഷ്യനുമുള്ള സീറ്റുകള്‍ എന്നിവ ലക്ഷ്വറിയും കംഫര്‍ട്ടും ഉറപ്പാക്കും.
സ്റ്റീയറിങ് വീലിൽ M leather ആണ് ഉപയോഗിച്ചിരിക്കുന്നത്. കാറിനുള്ളിലെ വെളിച്ചം ക്രമീകരിക്കാന്‍ ആംബിയന്‍റ് ലൈറ്റ് ഉണ്ട്. റിയര്‍ വെന്‍റുകളോട് കൂടിയ ഓട്ടോമാറ്റിക് 3-സോൺ എയര്‍ കണ്ടീഷണിങ് ആണ് ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിൻ നൽകുക. വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് സ്മാര്‍ട്ട്ഫോൺ ഇന്‍റഗ്രേഷൻ സൗകര്യങ്ങള്‍ക്ക് പുറമെ അക്വസ്റ്റിക് ഗ്ലേസിങ്ങും (Acoustic Glazing) ഉണ്ട്. പുറത്തുനിന്നും കാറിന്‍റെ എൻജിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്നുമുള്ള ശബ്ദം കുറയ്ക്കുന്നതിനുള്ള സംവിധാനമാണിത്.
ഡൈനാമിക് ഡ്രൈവിങ് അനുഭവം നൽകുന്ന 8-Speed Steptronic Sport Transmission ആണ് കാറിലുള്ളത്. പെട്രോള്‍, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ എത്തുന്ന ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിൻ രണ്ടു വേരിയന്‍റുകളിലാണ് ലഭിക്കുക. BMW 320Ld എന്ന വേരിയന്‍റിന് BMW TwinPower Turbo 4-cylinder diesel engine ആണ് ശക്തി പകരുക. 140 kW (190 hp) കരുത്തും 400 Nm ടോര്‍ക്കും വാഹനം നൽകും. 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.6 സെക്കൻഡ് മതി. ഉയര്‍ന്ന സ്പീഡ് 230 മണിക്കൂറിൽ കിലോമീറ്റര്‍. പ്രതിലിറ്ററിന് 19.61 കിലോമീറ്റര്‍ മൈലേജും കാര്‍ നൽകും.
പെട്രോള്‍ വേരിയന്‍റായ BMW 330Li എത്തുന്നത് 190 kW (258 hp) കരുത്തുമായാണ്. ടോര്‍ക്ക് 400 Nm. 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ വെറും 6.2 സെക്കൻഡ് മതി. ഉയര്‍ന്ന വേഗത 250 km/h. ലിറ്ററിന് 15.39 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. നാല് ലക്ഷ്വറി നിറങ്ങളിൽ ബി.എം.ഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമൊസിൻ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: