കിയ സെൽറ്റോസിന്റെ പുതിയ മോഡൽ; എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം?
പുതിയ കിയ സെൽറ്റോസ് ഇവി5 യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, 1.6 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ, മെച്ചപ്പെട്ട ഫീച്ചറുകൾ എന്നിവയുമായി വരുന്നു. ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡലിന്റെ പരീക്ഷണം കിയ ആരംഭിച്ചുകഴിഞ്ഞു.
![All you needs to knows about new Kia Seltos All you needs to knows about new Kia Seltos](https://static-gi.asianetnews.com/images/01jadgxg82v1wrw55578v8wn89/untitled-design---2024-10-17t204751.124_363x203xt.png)
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ വിൽപ്പനയിൽ തുടക്ക മോഡലുകളിൽ ഒരാളാണ് കിയ സെൽറ്റോസ്. 2019 ൽ ആണ് കിയ ഇന്ത്യ ഈ ഇടത്തരം എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം, 2023 ൽ മോഡലിന് ചെറിയ പരിഷ്‍കാരങ്ങളും ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചു. പുതിയ ഉൽപ്പന്നങ്ങളുടെ വരവും നിലവിലുള്ള മോഡലുകളുടെ പതിവ് അപ്‌ഡേറ്റുകളും മൂലം മത്സരം രൂക്ഷമാകുന്നതിനാൽ ഇപ്പോൾ ഒരു തലമുറ മാറ്റത്തിന് സെൽറ്റോസ് തയ്യാറാണ്. ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുള്ള പുതിയ കിയ സെൽറ്റോസിന്റെ പരീക്ഷണം കിയ ഇതിനകം ആരംഭിച്ചു. ലോഞ്ചിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുമില്ല. എങ്കിലും, 2026 ൽ ഇത് റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സെൽറ്റോസിന്റെ ചില വിശദാംശങ്ങൾ സ്പൈ ഇമേജുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്നും അതിന്റെ പുതിയ മോഡലിൽ നിന്ന് നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നും നോക്കാം.
ഇവി5 ൽ നിന്നുള്ള ഡിസൈൻ പ്രചോദനം
EV5 ൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതായിരിക്കും പുതിയ കിയ സെൽറ്റോസിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും. ചെറുതായി പരിഷ്‍കരിച്ച ഫ്രണ്ട് ഗ്രിൽ, ട്വീക്ക് ചെയ്ത ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഇതിൽ ഉണ്ടായിരിക്കും. ഡയമണ്ട് കട്ട് അലോയി വീലുകൾ, ഡ്യുവൽ-ടോൺ ഒആർവിഎമ്മുകൾ, പുതുക്കിയ റിയർ ബമ്പർ, പുതിയ എൽഇഡി ടെയിൽലാമ്പുകൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്. ബോക്‌സി സ്റ്റാൻസും ഒറിജിനൽ സിലൗറ്റും അതേപടി നിലനിൽക്കും.
ഹൈബ്രിഡ് പവർട്രെയിൻ
141bhp യുടെ രൂപത്തിൽ ഒരു പ്രധാന നവീകരണം ലഭിക്കാൻ സാധ്യതയുണ്ട്,1.6 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനത്തോടുകൂടിയതായിരിക്കും. നിലവിലുള്ള 1.5L പെട്രോൾ, 1.5L ടർബോ ഡീസൽ എഞ്ചിനുകൾ ഓഫറിൽ തുടരും. ഈ എഞ്ചിൻ പരമാവധി 115bhp പവറും 144Nm ടോർക്കും നൽകുമ്പോൾ, ഓയിൽ ബർണർ 116bhp യും 250bhp യും സൃഷ്‍ടിക്കും. പുതിയ കിയ സെൽറ്റോസ് നിരയിൽ 6-സ്പീഡ് MT, 6-സ്പീഡ് iMT, 6-സ്പീഡ് AT, സിവിടി എന്നീ നാല് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നത് തുടരും.
കിയ ഇതിനകം തന്നെ സെൽറ്റോസിനെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ തലമുറമാറ്റം മെറ്റീരിയൽ ഗുണനിലവാരത്തിലും സവിശേഷതകളുടെയും കാര്യത്തിൽ ഇതിനെ കൂടുതൽ പ്രീമിയം ഓഫറായി മാറ്റാൻ സാധ്യതയുണ്ട്. പുതിയ ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററി,മൾട്ടി-ലെയേർഡ് ഡാഷ്‌ബോർഡ്,പുതുക്കിയ ഡോർ ട്രിമ്മുകളും ഹെഡ്‌റെസ്റ്റും പുതിയ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഒപ്പം ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.