പുതിയ സിട്രോൺ C3 എയർക്രോസ് പ്രത്യേകതകൾ
1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും സഹിതം മെച്ചപ്പെടുത്തിയ സവിശേഷതകളോടെയാണ് സിട്രോൺ ഇന്ത്യ C3 എയർക്രോസ് എസ്‌യുവി പുറത്തിറക്കിയത്.
2024 സിട്രോൺ C3 എയർക്രോസ് 8.49 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും സഹിതം മെച്ചപ്പെടുത്തിയ സവിശേഷതകളോടെയാണ് സിട്രോൺ ഇന്ത്യ C3 എയർക്രോസ് എസ്‌യുവി പുറത്തിറക്കിയത്. മോഡൽ ലൈനപ്പ് യു, പ്ലസ്, മാക്സ് എന്നീ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്.
വാഹനം ഇപ്പോൾ 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും 1.2L ടർബോ പെട്രോൾ യൂണിറ്റിലും ലഭ്യമാണ്. ആദ്യത്തെ എഞ്ചിൻ പരമാവധി 82PS പവറും 115Nm ടോർക്കും സൃഷ്‍ടിക്കുന്നു. രണ്ടാമത്തെ എഞ്ചിൻ 109PS ഉം 190Nm ഉം ഉത്പാദിപ്പിക്കുന്നു. നാച്ച്വറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ യു, പ്ലസ് വകഭേദങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഇവ രണ്ടും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്നു. ടർബോ വേരിയൻ്റുകൾക്ക് എസ്‌യുവി ലൈനപ്പ് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർ-ഫോൾഡിംഗ് ഓആർവിഎമ്മുകൾ, ക്ലൈമറ്റ് കൺട്രോൾ ഉള്ള ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, റിയർ എസി വെൻ്റുകൾ, പുതുക്കിയ റിയർ പവർ വിൻഡോ സ്വിച്ചുകൾ തുടങ്ങിയ അധിക സവിശേഷതകളുമായാണ് പുതിയ 2024 സിട്രോൺ C3 എയർക്രോസ് വരുന്നത്. കൂടാതെ, എസ്‌യുവിക്ക് ഇപ്പോൾ സോഫ്റ്റ്-ടച്ച് ഇൻസ്ട്രുമെൻ്റ് പാനൽ ഉണ്ട്. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്‌റ്റ് ചെയ്‌ത കാർ സാങ്കേതികവിദ്യ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിയർവ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകൾ തുടർന്നും വാഗ്ദാനം ചെയ്യുന്നു.
സുരക്ഷയ്ക്കായി പുതിയ C3 എയർക്രോസിൽ ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്നു. ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിവയ്‌ക്കൊപ്പം എബിഎസും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.