പുതിയ ക്യാപ്‍ചറുമായി റെനോ
കോംപാക്ട് എസ്‌യുവി ക്യാപ്‍ചറിന്‍റെ പുതുക്കിയ രൂപവുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ
കോംപാക്ട് എസ്‌യുവി ക്യാപ്‍ചറിന്‍റെ പുതുക്കിയ രൂപവുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ എത്തുന്നു. ഇതുവരെ നാല് വേരിയന്‍റുകളില്‍ എത്തിയിരുന്ന വാഹനം ഇനി RXE, പ്ലാന്റീന്‍ എന്നീ വേരിയന്റുകള്‍ മാത്രമായിരിക്കും എത്തുക.
ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയവ രണ്ട് വേരിയന്റുകളിലും പുതിയതായി നല്‍കിയിട്ടുണ്ട്. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ നേരത്തെ തന്നെ വാഹനത്തിലുണ്ടായിരുന്നു.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 104.5 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ K9K ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവലാല്‍ ഗിയര്‍ ബോക്സും
ഡീസലില്‍ ടൂ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.
ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ MO പ്ലാറ്റ്ഫോമിലാണ് ക്യാപ്ച്ചറിന്റെയും നിര്‍മാണം. എന്നാല്‍ ഡസ്റ്ററിന് തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എന്നിവരാണ് നിരത്തുകളില്‍ കാപ്ച്ചറിന്റെ മുഖ്യഎതിരാളികള്‍.