വളരുന്ന ഇലക്ട്രിക് കാർ വിപണി; കീഴടക്കാൻ എത്തുന്നത് വമ്പൻ രണ്ട് ലോഞ്ചുകൾ
ഇലക്ട്രിക് കാർ വിപണിയിൽ വലിയ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ സെഗ്‌മെന്റുകളിലും വില ശ്രേണിയിലും നിരവധി പുതിയ ഉൽപ്പന്നങ്ങൾ അണിനിരന്നതിനാൽ വരും വർഷങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയായി വർദ്ധിക്കും.
ഇലക്ട്രിക് കാർ വിപണിയിൽ വലിയ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ സെഗ്‌മെന്റുകളിലും വില ശ്രേണിയിലും നിരവധി പുതിയ ഉൽപ്പന്നങ്ങൾ അണിനിരന്നതിനാൽ വരും വർഷങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയായി വർദ്ധിക്കും. അടുത്ത നാല് മാസത്തിനുള്ളിൽ, ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖലയിൽ രണ്ട് പ്രധാന ഇവി ലോഞ്ചുകൾ ഉണ്ടാകും. ബിവൈഡി അറ്റോ 3, മഹീന്ദ്ര XUV400 എന്നിവയാണവ. ഈ മോഡലുകളെപ്പറ്റി കൂടുതല്‍ അറിയാം.
ബിവൈഡി അറ്റോ 3
ചൈനീസ് ഇവി ബ്രാന്റായ ബിവൈഡി അതിന്റെ രണ്ടാമത്തെ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറാണ്. ബിവൈഡി അറ്റോ 3 എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് എസ്‌യുവി 2022 ഒക്ടോബർ 11-ന് ഷോറൂമുകളിൽ എത്തും . ആഗോള വിപണിയിൽ, മോഡലിന് രണ്ട് ബാറ്ററി പായ്ക്കുകൾ ലഭ്യമാണ്. 49.92kWh, 60.48kWh എന്നിവ. രണ്ടാമത്തേത് ഫുൾ ചാർജിൽ 480 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 7.3 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
പ്രീമിയം എട്ട് സ്പീക്കർ ഡിറാക്ക് എച്ച്ഡി ഓഡിയോ സിസ്റ്റം, അഞ്ച് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടെ നിരവധി നൂതന ഫീച്ചറുകളാൽ ബിവൈഡി അറ്റോ 3 സമ്പന്നമാണ്. ഒന്നിലധികം എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം തുടങ്ങിയവയും ബിവൈഡി അറ്റോ 3യില്‍ ഉണ്ടാകും.
Read more:കാത്തിരിപ്പ് അവസാനിപ്പിക്കാം, എല്ലാം വെളിപ്പെടുത്തിയ ടൊയോട്ട, ഈ വണ്ടിയുടെ വിലയും പരസ്യമാക്കി
മഹീന്ദ്ര XUV400
XUV400 ഇലക്ട്രിക് എസ്‌യുവി 2023 ജനുവരി അവസാനത്തോടെ വിൽപ്പനയ്‌ക്ക് എത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ജനുവരി ആദ്യവാരം അതിന്റെ ബുക്കിംഗ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 16 നഗരങ്ങളിൽ മഹീന്ദ്ര XUV400 പുറത്തിറക്കും.
മോഡലിന്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 39.4kWh ബാറ്ററി പാക്കും ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. ഇത് 150 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്നു. പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിക്ക് 8.3 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇത് ഈ മോഡലിനെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ വാഹനമാക്കി മാറ്റുന്നു. ഇതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണ്. XUV400 ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.