രണ്ടാം തലമുറ ഇവോക്ക് എസ്‍യുവി അവതരിച്ചു

ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ രണ്ടാം തലമുറ ഇവോക്ക് എസ്‍യുവിയെ ബ്രിട്ടണില്‍ പുറത്തിറക്കി. പെട്രോള്‍-ഡീസല്‍ എന്‍ജിനൊപ്പം മില്‍ഡ് ഹൈബ്രിഡിലാണ് പുതിയ ഇവോക്ക് എത്തുന്നത്.

Evoque launched in Britain

ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ രണ്ടാം തലമുറ ഇവോക്ക് എസ്‍യുവിയെ ബ്രിട്ടണില്‍ പുറത്തിറക്കി. പെട്രോള്‍-ഡീസല്‍ എന്‍ജിനൊപ്പം മില്‍ഡ് ഹൈബ്രിഡിലാണ് പുതിയ ഇവോക്ക് എത്തുന്നത്.

പഴയ ഇവോക്കിനെക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം പുതിയ ഇവോക്കിലുണ്ട്.  4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമുണ്ട്. 610 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. ഇത് മുന്‍മോഡലിനെക്കാള്‍ 10 ശതമാനം കൂടുതലാണ്. പിന്‍സീറ്റ് മടക്കിയാല്‍ 1430 എംഎം ബൂട്ട് സ്‌പേസും ലഭിക്കും.

പുതിയ മിക്‌സഡ് മെറ്റല്‍ പ്രീമിയം ട്രാന്‍സ് വേഴ്‌സ് ആര്‍ക്കിടെക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ട്രാ സ്ലിം മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവയുമുണ്ട്. കൂടുതല്‍ പ്രീമയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡില്‍ രണ്ട് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്.

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 148 എച്ച്പി, 178 എച്ച്പി, 237 എച്ച്പി ടര്‍ബോ ഡീസല്‍, 197 എച്ച്പി, 246 എച്ച്പി, 296 എച്ച്പി ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ട്യൂണുകള്‍ ഇവോക്കിനുണ്ട്. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇവോക്കിന്റെ ഡീസല്‍ ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ മോഡലുകളും ആള്‍വീല്‍ ഡ്രൈവാണ്. ഈ ആള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍ 48V മില്‍ഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios