പത്തുമാസത്തെ ഇടവേള കഴിഞ്ഞു; ഇന്നു മുതല്‍ ചെമ്പ്ര കയറാം
കാട്ടുതീയും മഴയും മൂലം പത്തുമാസമായി പൂട്ടികിടന്ന വയനാട്ടിലെ ചെമ്പ്ര പീക്കില്‍ ഇന്നുമുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. ഒരു ദിവസം 200 പേരെ മാത്രം മല കയറ്റിയാല്‍ മതിയെന്നാണ് വനംവകുപ്പിന്‍റെയും സംരക്ഷണ സമിതിടെയും തീരുമാനം.
വയനാട്: കാട്ടുതീയും മഴയും മൂലം പത്തുമാസമായി പൂട്ടികിടന്ന വയനാട്ടിലെ ചെമ്പ്ര പീക്കില്‍ ഇന്നുമുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. ഒരു ദിവസം 200 പേരെ മാത്രം മല കയറ്റിയാല്‍ മതിയെന്നാണ് വനംവകുപ്പിന്‍റെയും സംരക്ഷണ സമിതിടെയും തീരുമാനം.
വയനാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ചെമ്പ്ര വനംവകുപ്പിന്‍റെ ഉടമസ്ഥതയില്‍ വനംസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മലയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് ജനുവരിയില്‍ അടച്ചു. തുടര്‍ന്ന ജൂണില്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും മഴ തടസമായി.
മഴയില്‍ പലയിടത്തും മണ്ണിടിഞ്ഞു റോഡുകള്‍ നശിച്ചു. ഇവയെല്ലാം താല‍്കാലികമായി നിര്‍മ്മിച്ചാണ് ഇന്നുമുതല്‍ തുറന്നുനല്‍കുക. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ 200 പേര്‍ക്ക് മാത്രമാണ് മലയില്‍
പ്രവേശനമുണ്ടാവുക. രണ്ടുമാസത്തിനുള്ളില്‍ പ്രവേശനം ഓണ്‍ലൈന്‍ വഴിയാക്കാന്‍ വനം വകുപ്പ് ആലോചിക്കുന്നുണ്ട്.