കൊച്ചിയില്‍ ബോട്ടുകളുടെ കൗതുകക്കാഴ്ചകളുമായി അന്താരാഷ്ട്ര ബോട്ട് ഷോ
ദേശീയ രാജ്യാന്തര ബോട്ട് നിർമ്മാതാക്കളെത്തുന്ന അന്താരാഷ്ട്ര പ്രദർശനത്തിന് വേദിയായി കൊച്ചി. ഇരുപതിനായിരം മുതൽ രണ്ടര കോടി രൂപ വരെ വില വരുന്ന ബോട്ടുകളുടെയും ഉപകരണങ്ങളുടെയും പ്രദർശമാണ് നടക്കുന്നത്.
കൊച്ചി: ദേശീയ രാജ്യാന്തര ബോട്ട് നിർമ്മാതാക്കളെത്തുന്ന അന്താരാഷ്ട്ര പ്രദർശനത്തിന് വേദിയായി കൊച്ചി. ഇരുപതിനായിരം മുതൽ രണ്ടര കോടി രൂപ വരെ വില വരുന്ന ബോട്ടുകളുടെയും ഉപകരണങ്ങളുടെയും പ്രദർശമാണ് നടക്കുന്നത്.
പ്രളയ സമയത്ത് പലരും ആലോചിച്ചിട്ടുണ്ടാവും സ്വന്തമായൊരു ബോട്ട് ഉണ്ടായിരുന്നെങ്കിലെന്ന്. എങ്കില്‍ സഹായത്തിനായി ആരെയും കാത്തു നിൽക്കാതെ എത്ര വേഗം രക്ഷപ്പെടാമായിരുന്നു എന്ന്. ഇങ്ങനെ ചിന്തിച്ചവർ ഇനി ആലോചിച്ച് നിൽക്കേണ്ട, കൊച്ചി ബോൾഗാട്ടിയിലേക്ക് വരിക. ഇവിടെയാണ് രാജ്യാന്തര ബോട്ട് പ്രദർശനം.ടൂറിസം മേഖലയിലും നേവി ഉൾപ്പടെയുള്ള സേനാ വിഭാഗങ്ങളും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന ബോട്ടുകൾ കാണാം ഇവിടെ.
ഇല്കട്രിക്കിലും,സോളാർ രീതിയിലും ഉപയോഗിക്കാവുന്നവ ബോട്ടുകൾ. ഒപ്പം യന്ത്രസാമഗ്രികളും, അനുബന്ധ ഉപകരണങ്ങളുടെയും നീണ്ട നിരയും. സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 250 കോടി രൂപയുടെ കച്ചവടമാണ് ജലഗതാഗത രംഗത്ത് നടക്കുന്നത്. കൊച്ചിയിൽ നടക്കുന്ന പ്രദർശനം സെപ്റ്റംബർ 28ന് അവസാനിക്കും.