എബിഎസ് സുരക്ഷയുമായി പള്‍സര്‍ 220 എഫ്
ഇന്ത്യയുടെ ജനപ്രിയ ബൈക്ക് 220 സിസി പള്‍സര്‍, 220 എഫ് ആയി പുനര്‍ജ്ജനിക്കുന്നു. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷ സംവിധാനവുമായാണ് ഇനി ബൈക്ക് എത്തുന്നത്.
ഇന്ത്യയുടെ ജനപ്രിയ ബൈക്ക് 220 സിസി പള്‍സര്‍, 220 എഫ് ആയി പുനര്‍ജ്ജനിക്കുന്നു. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷ സംവിധാനവുമായാണ് ഇനി ബൈക്ക് എത്തുന്നത്. വലിയ വൈസറിനൊപ്പം ഡുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ തുടങ്ങിയവയും പുതിയ പള്‍സര്‍ 220 എഫിന്‍റെ പ്രത്യേകതകളാണ്.
ഡിറ്റിഎസ്-ഐ എന്‍ജിനാണ് പള്‍സര്‍ 220 എഫിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡിസ്‌ക് ബ്രേക്ക് സംവിധാനം മുമ്പ് നല്‍കിയിരുന്നെങ്കിലും എബിഎസ് പുതുമയാണ്.
ടെലി സ്‌കോപിക് സസ്‌പെന്‍ഷനാണ് മുന്നില്‍. പിന്നില്‍ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന നെട്രോക്‌സ് സസ്‌പെന്‍ഷനും. മിഡ്‌നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന 220 എഫിന് 85,955 രൂപയാണ് എക്‌സ്‌ഷോറൂം വില.
2001-ലാണ് ആദ്യ പള്‍സറിനെ ബജാജ് നിരത്തിലെത്തിക്കുന്നത്. 2003-ഓടെ നിരത്തില്‍ സജീവമായ പള്‍സള്‍ പിന്നീട് രാജ്യത്തെ ഇരുചക്രവാഹനവിപണിയില്‍ വിപ്ലവം തന്നെ സൃഷ്‍ടിച്ചു. ഇന്ന് ആറ് വേരിയന്റുകളിലാണ് ഈ ബൈക്ക് നിരത്തിലെത്തുന്നത്.