ബജാജ് ഡൊമിനര്‍; അന്‍റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്!

അന്‍റാര്‍ട്ടിക്ക കീഴടക്കിയ ആദ്യ ഇന്ത്യന്‍ ബൈക്കെന്ന ഖ്യാതിയുമായി ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍   ഡൊമിനര്‍ 400.

Bajaj Dominar Becomes First Indian Motorcycle to Reach Antarctica

അന്‍റാര്‍ട്ടിക്ക കീഴടക്കിയ ആദ്യ ഇന്ത്യന്‍ ബൈക്കെന്ന ഖ്യാതിയുമായി ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍   ഡൊമിനര്‍ 400. മൂന്നു റൈഡര്‍മാരുടെ ഡോമിനറുകള്‍ മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റര്‍ പിന്നിട്ട് 99 ദിവസം കൊണ്ടാണ് അന്‍റാര്‍ട്ടിക്കയിലെത്തിയത്. 

ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘമാണ് ഡോമിനറില്‍ ദക്ഷിണ ധ്രുവം കീഴടക്കിയത്. അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് സംഘം അന്‍റാര്‍ട്ടിക്കയിലെത്തിയത്.

പ്രതിദിനം ശരാശരി 515 കിലോമീറ്ററാണു സംഘം പിന്നിട്ടത്. ആര്‍ട്ടിക് സര്‍ക്കിളിലെ ജെയിംസ് ഡാല്‍റ്റന്‍ ഹൈവേയും കാനഡയിലെ ഡെംപ്‌സ്റ്റെര്‍ ഹൈവേയും ചിലെയിലെ അറ്റകാമ മരുഭൂമിയിലെ പാന്‍ അമേരിക്കന്‍ ഭാഗവും ബൊളിവിയയിലെ ഡെത്ത് റോഡും പോലെ ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ഘടവും അപകടം നിറഞ്ഞതുമായ പാതകള്‍ താണ്ടിയാണു സംഘം ദക്ഷിണ ധ്രുവത്തിലെത്തിയത്.

2016 ഡിസംബറിലാണ് ഡൊമിനര്‍ വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്. ഇപ്പോള്‍ നവീകരിച്ച 'ഡൊമിനര്‍ 400' ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോ. 
 

Latest Videos
Follow Us:
Download App:
  • android
  • ios