മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കുതിക്കുന്നു

  • മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കാര്‍സ്
  • രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കള്‍
After three years honda cars beats mahindra

ദില്ലി: മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളെന്ന ബഹുമതി സ്വന്തമാക്കി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോണ്ടയുടെ ഈ നേട്ടം. ജൂലൈയിലെ ഇരു വാഹന നിര്‍മാതാക്കളുടെയും സെയില്‍സ് ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂലൈയിലെ കണക്കനുസരിച്ച് ഹോണ്ട 19970 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട വിറ്റു. എന്നാല്‍ 19781 യൂണിറ്റ് വാഹനങ്ങള്‍ മാത്രം വില്‍ക്കാനേ മഹീന്ദ്രയ്ക്ക് കഴിഞ്ഞുള്ളു. ഹോണ്ടയുടെ വില്‍പ്പന 17 ശതമാനം വര്‍ധിച്ചപ്പോള്‍, മഹീന്ദ്രയുടേത് 6 ശതമാനം ഇടിഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios