സഞ്ചാരികള്‍ ഒരിക്കലും പോകരുതാത്ത എട്ട് സ്ഥലങ്ങള്‍!

എത്ര ആഗ്രഹിച്ചാലും സഞ്ചാരികള്‍ക്ക് ഒരിക്കല്‍ പോലും കടന്ന് ചെല്ലാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ട്  ലോകത്തില്‍. പല കാരണങ്ങള്‍ മൂലം മനുഷ്യായുസ്സില്‍ കാണാന്‍ കഴിയാത്ത, അനുഭവിക്കാന്‍  കഴിയാത്ത ചില പ്രദേശങ്ങള്‍. സാഹസികത നിറഞ്ഞതും, നിഗൂഡ നിറഞ്ഞതും, സുന്ദരവുമായ എന്നാല്‍ മനുഷ്യര്‍ക്ക് പ്രവേശനം ഇല്ലാത്ത എട്ട്  പ്രദേശങ്ങളിതാ.

8 Places Travelers do no go

1. നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍റ്

ആന്‍ഡമാന്‍ ദ്വീപുസമൂഹങ്ങളിലെ ഒരു ദ്വീപാണ് നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍റ്. കടല്‍ത്തീരത്തിന്‍റെ സമീപത്ത് വനത്താല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് പുറം ലോകവുമായി ബന്ധപ്പെട്ടിട്ട് 60,000 വര്‍ഷത്തിലേറെയായി. പുറം ലോകത്ത് നിന്ന് ഇതിന്‍റെയുള്ളില്‍ കടക്കുക എന്നത് ദുഷ്ക്കരമാണ്. കാരണം  ദ്വീപ് നിവസികള്‍ക്ക് ദ്വീപിന് പുറത്തുള്ളവരുമായി ബന്ധമില്ലാത്തതിനാല്‍ ഇവിടെയെത്തുന്നവരെ ആക്രമിക്കാന്‍ സാധ്യത കൂടുതലാണ്. 

2. ലസ്കാക്സ് ഗുഹകള്‍

1963 വരെ ഈ ഗുഹകളില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ഗുഹയിലെ ചിത്രങ്ങളെ മോശമായി ബാധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കുകയായിരുന്നു. യുനസ്കോയുടെ പൈതൃക പ്രദേശങ്ങളിലൊന്നാണ് ഈ ഗുഹകള്‍.

3. മെട്രോ 2

റഷ്യയിലെ ഭൂമിക്കടിയിലുള്ള രഹസ്യ മെട്രോയാണിത്. പൊതുജനങ്ങള്‍ക്കായ് തുറന്ന് കൊടുത്തിട്ടുള്ള മെട്രോയ്ക്ക് സമാന്തരമായിട്ടാണ് ഈ ഭൂഗര്‍ഭ മെട്രോയും പണിതിരിക്കുന്നത്. ന്യൂക്ലിയര്‍ സ്ഫോടനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സമാന്തര മെട്രോ സ്ഥാപിച്ചിരിക്കുന്നത്. ഈ മെട്രോയില്‍ പൊതുജനങ്ങള്‍ക്ക് കടന്ന് ചെല്ലാനോ യാത്ര ചെയ്യാനോ കഴിയില്ല.

4. ഐസ് ഗ്രാന്‍റ് ഷ്രൈന്‍

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നായ ഐസ് ഗ്രാന്‍റ് ഷ്രൈന്‍ ജപ്പാനിലാണ് സ്ഥിത ചെയ്യുന്നത്. നൂറോളം ദേവാലയങ്ങളാണ് ഐസ് ഗ്രാന്‍റ് ഷ്രൈനിലുള്ളത്. ജപ്പാനിലെ രാജകുടുംബത്തില്‍പ്പെട്ടവര്‍ക്കും വൈദികര്‍ക്കും മാത്രമേ ഈ പഴക്കം ചെന്ന ദേവാലയത്തില്‍ പ്രവേശിക്കാന്‍ കഴിയു.

5. ഈസ്റ്റര്‍ ഐലന്‍റ്

പസഫിക്ക് സമുദ്രത്തിലാണ് ഈസ്റ്റര്‍ ഐലന്‍റ് സ്ഥിതി ചെയ്യുന്നത്.  മനുഷ്യരുടെ പാദസ്പര്‍ശം അധികം ഏല്‍ക്കാത്ത ഒരു പ്രദേശമാണിത്. പുറം ലോകവുമായി ബന്ധമില്ലാത്തവരാണ് ഐലന്‍റിലെ താമസക്കാര്‍.

6. സോളമന്‍ ഐലന്‍റ്

യുനെസ്കോയുടെ പൈതൃക പ്രദേശങ്ങളിലൊന്നാണിത്. പെസഫിക്ക് സമുദ്രത്തിലെ നൂറോളം ഐലന്‍റുകളടങ്ങിയ ഒരു രാജ്യമാണ് സോളമന്‍ ഐലന്‍റ്. ഗോത്രവാസികളാണ് ഈ ഐലന്‍റിലെ താമസക്കാര്‍.

7. സ്നേക്ക് ഐലന്‍റ്

ബ്രസീലിലെ തീരപ്രദേശമായ സാവപോളയിലാണ് സ്നേക്ക് ഐലന്‍റ് സ്ഥിതി ചെയ്യുന്നത്. വിഷമുള്ള പാമ്പുകള്‍ തിങ്ങിനിറഞ്ഞ സ്ഥലമാണ് ഈ ഐലന്‍റ്. മരണ ഭീതി നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്ത് ചില ശാസ്ത്രഞ്ജര്‍ക്ക് മാത്രമാണ് ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ളത്.

8. പ്രൊവേഗില

ഇറ്റലിയിലെ ഒരു ചെറിയ ഐലന്‍റാണിത്. മരണപ്പെട്ടവരെയും, മാറാ രോഗം ബാധിച്ചവരെയും ഈ സ്ഥലത്ത് കൊണ്ട് വന്ന് ഉപോക്ഷിക്കാറുണ്ട്. ആരുമില്ലാത്തവര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും അഭയസ്ഥാനമാണ് ഈ സ്ഥലം.

Latest Videos
Follow Us:
Download App:
  • android
  • ios