മഴയത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- മഴയത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കണം. മഴയത്ത് കാല്‍നടയാത്രക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് വാഹനങ്ങൾ ഒാടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1. മഴയത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഒാറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കുക.
2. സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
3. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.
4. നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.
5. മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.
6. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
7. ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
8. ടൂവീലർ ഒാടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.