ഈ ഓണത്തിനു സ്വന്തമാക്കാം അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് കാറുകള്‍
അഞ്ച് ലക്ഷത്തില്‍ താഴെ വിലയും വിശ്വാസ്യതയുമുള്ള ചില ചെറുകാറുകളെ പരിചയപ്പെടാം
ലോണെടുത്തും കാലങ്ങളായി സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചുമൊക്കെയാവും പലരും ആ സ്വപ്നം സ്വന്തമാക്കുക. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ നമ്മളില്‍ ഭൂരിപക്ഷത്തിനും അന്യമാണ്. എന്നാല്‍ ഇന്ധന ക്ഷമത, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ കണക്കിലെടുത്താല്‍ ചെറുകാറുകള്‍ക്കും ഇന്ന് ആവശ്യക്കാരേറെയുണ്ട്. വലിയ കാറുള്ളവര് പോലും ഇന്ന് ചെറുകാറുകളും വാങ്ങാറുണ്ട്. അഞ്ച് ലക്ഷത്തില്‍ താഴെ വിലയും വിശ്വാസ്യതയുമുള്ള ചില ചെറുകാറുകളെ പരിചയപ്പെടാം.
1. മാരുതി ആള്‍ട്ടോ 800
മൈലേജ് 22
വില 2.66 മുതല്‍ 3.5 ലക്ഷം വരെ
എന്ജിന്- 796 സിസി, 47 ബിഎച്ച്പി, 69 എന്‍എ
2.ഹ്യുണ്ടായി ഇയോണ്‍
മൈലേജ് 18-20
വില - 3.33 മുതല്‍ 4.66 ലക്ഷം വരെ
എന്ജിന് 814 സിസി,
55ബിഎച്ച്പി
74 എന്‍എം ടോര്‍ക്ക്.
എന്ജിന്- 998സിസി 68 ബിഎച്ച്പി, 95 എന്‍എം ടോര്‍ഖ്
3. ഡാറ്റ്സണ്‍ റെഡിഗോ
മൈലേജ് 21-23
വില 2.5-4.05 ലക്ഷം വരെ
എന്ജിന് 799 സിസി, 53 ബിഎച്ച്പി, 72 എന്‍എം ടോര്‍ഖ്
999 സിസി, 67 ബിഎച്ച്പി, 91 എന്‍എം ടോര്‍ഖ്
4. റെനോ ക്വിഡ്
മൈലേജ് 24-25
വില 2.67-4.64 ലക്ഷം
എന്ജിന് - 799 സിസി 53 ബിഎച്ച്പി 82 എന്‍എം ടോര്‍ഖ്
999സിസി 67 ബിഎച്ച്പി 91 എന്‍എം ടോര്‍ഖ്
5. മാരുതി അള്‍ട്ടോ കെ 10
മൈലേജ് 22-24
വില 3.39 - 4.25 ലക്ഷം
എന്ജിന് - 998 സിസി, 67 ബിഎച്ച്പി,90 എന്‍എം ടോര്‍ഖ്