പുതിയ കാവസാക്കി വെഴ്സിസ് 1000ന്‍റെ ബുക്കിങ് ആരംഭിച്ചു

ജാപ്പനീസ് നിർമാതാക്കളായ കാവസാക്കിയുടെ ടൂറർ ബൈക്കായ വെഴ്‍സിസ് 1000ന്‍റെ ബുക്കിംഗ് ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏപ്രിലിലാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്. 11 ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കുന്ന ബൈക്ക് ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2020 Kawasaki Versys 1000 Bookings Begin

ജാപ്പനീസ് നിർമാതാക്കളായ കാവസാക്കിയുടെ ടൂറർ ബൈക്കായ വെഴ്‍സിസ് 1000ന്‍റെ ബുക്കിംഗ് ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏപ്രിലിലാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്. 11 ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കുന്ന ബൈക്ക് ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തൻ വെഴ്സിസ് 1000നെ കിറ്റുകൾ ഇന്ത്യയിലെത്തിച്ച് അസംബ്ൾ ചെയ്താവും വിൽപ്പനയ്ക്കെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകാരണം ബൈക്കിന്റെ വില മുൻമോഡലിന്റെ 13 ലക്ഷം രൂപയിൽ നിന്ന് 11 ലക്ഷം രൂപയോളമായി കുറയുമെന്നാണ് കരുതുന്നത്. 

ബൈക്കിൽ 1,043 സി സി, നാലു സിലിണ്ടർ എൻജിനാണ്. ഫ്യുവലിങ്ങിലെ കൃത്യതയ്ക്കായി റൈഡ് ബൈ വയർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എൽ ഇ ഡി ടെയിൽ ലാംപ്, എൽ ഇ ഡി ടേൺ സിഗ്നൽ, തുടങ്ങിയവയ്ക്കൊപ്പം കൊത്തിയെടുത്ത പോലുള്ള എൽ ഇ ഡി ഹെഡ്ലാംപ്, ഡിജിറ്റൽ എൽ സി ഡി സ്ക്രീൻ സഹിതം ‘എച്ച് ടു’വിലേതിനു സമാനമായ ഇൻസ്ട്രമെന്റ് കൺസോളാണു ബൈക്കിനു ലഭിക്കുന്നത്.

ആദ്യ ബാച്ചിലെ ബൈക്കുകൾക്കുള്ള ബുക്കിങ് കമ്പനി ഡിസംബർ 31 വരെ സ്വീകരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂലൈയിലാണു കാവസാക്കി ഇന്ത്യയിലെ ‘വെഴ്സിസ് 1000’ ബൈക്കിന്റെ വിൽപ്പന നിർത്തിയത്. കാര്യമായ വിൽപ്പനയില്ലാത്തത് ആണ് കാരണം.
 
Latest Videos
Follow Us:
Download App:
  • android
  • ios