റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ടക്കുട്ടി ഈ വര്‍ഷത്തെ മികച്ച ബൈക്ക്!
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)സ്വന്തമാക്കി പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍ 650. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നായ ഇന്റര്‍സെപ്റ്റര്‍ 650 ഈ നംവംബറിലാണ് വില്‍പ്പനയ്ക്കെത്തിയത്.
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)സ്വന്തമാക്കി പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍ 650. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നായ ഇന്റര്‍സെപ്റ്റര്‍ 650 ഈ നംവംബറിലാണ് വില്‍പ്പനയ്ക്കെത്തിയത്.
പതിനാറ് ഓട്ടോ ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക പാനലാണ് IMOTY 2019 പുരസ്‌കാരം പ്രഖ്യാപിച്ചത്. 2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. 13.7 ലിറ്ററാണഅ ഇന്ധനശേഷി. ഭാരം 202 കിലോയും. 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.
2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്‍റല്‍ ജിടി മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 60കളിലെ തനിമ കൈവിടാതെയാണ് ഇന്‍റർസ്പെറ്ററിന്‍റെ രൂപകല്‍പ്പന.
കഴിഞ്ഞവര്‍ഷം കെടിഎം 390 ഡ്യൂക്കായിരുന്നു മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഹീറോ എക്‌സ്ട്രീം 200R, ടിവിഎസ് അപാച്ചെ RTR 160 4V, യമഹ R15 V3, ടിവിഎസ് അപാച്ചെ RR 310, ബിഎംഡബ്ല്യു G310 R, ബിഎംഡബ്ല്യു G310 GS, ഹോണ്ട CBR650F, സുസുക്കി V-സ്‌ട്രോം 650 XT, സുസുക്കി GSX-S750, ട്രയംഫ് ടൈഗര്‍ 800, SWM സൂപ്പര്‍ഡ്യൂവല്‍ T തുടങ്ങിയ ബൈക്കുകളോട് പോരടിച്ചാണ് ഇന്‍റര്‍സെപ്റ്ററിന്‍റെ ഈ നേട്ടം.