പുത്തന്‍ ഡിസ്‌കവറി സ്‌പോര്‍ടുമായി ലാന്‍ഡ് റോവര്‍
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പ്യുവര്‍, SE, HSE വകഭേദങ്ങളിലാണ് ഡിസ്‌കവറി സ്‌പോര്‍ട് വില്‍പ്പനയ്ക്കു എത്തുന്നത്.
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പ്യുവര്‍, SE, HSE വകഭേദങ്ങളിലാണ് ഡിസ്‌കവറി സ്‌പോര്‍ട് വില്‍പ്പനയ്ക്കു എത്തുന്നത്.
ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പം റീട്യൂണ്‍ ചെയ്ത എഞ്ചിനും ഡിസ്‌കവറി സ്‌പോര്‍ടിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ഡയനാമിക് ഡിസൈന്‍ പാക്ക് , പ്രത്യേക ബോഡി സ്‌റ്റൈലിംഗ് കിറ്റ്, ക്രോം ആവരണമുള്ള ടെയില്‍പൈപ്പ് തുടങ്ങിയവയൊക്കെ വാഹനത്തെ വേറിട്ടതാക്കുന്നു.
മൂന്നു വകഭേദങ്ങളിലും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ്. ഡീസല്‍ എഞ്ചിന് 177 bhp കരുത്ത് സൃഷ്ടിക്കാന്‍ സാധിക്കും. കൂടുതല്‍ കരുത്തുള്ള റീട്യൂണ്‍ ചെയ്ത എഞ്ചിനാണ് SE, HSE വകഭേദങ്ങളില്‍. എന്നാല്‍ പ്യൂവര്‍ വകേഭേദത്തില്‍ 147 bhp എഞ്ചിന്‍ പതിപ്പ് തന്നെ തുടരും.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിലുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 237 bhp കരുത്ത് പരമാവധിയുണ്ട്. SE, HSE വകഭേദങ്ങളില്‍ മാത്രമെ പെട്രോള്‍ പതിപ്പ് ലഭിക്കുകയുള്ളൂ. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നത്. 44.68 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.