പുതിയ ബിഎംഡബ്ല്യു X4 ഇന്ത്യയിലെത്തി

ബിഎംഡബ്ല്യുവിന്‍റെ രണ്ടാംതലമുറ ബിഎംഡബ്ല്യു എക്‌സ് 4 ഇന്ത്യയിന്‍ വിപണിയിലെത്തി. 60 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

2019 BMW X4 Launched In India Follow Up

ബിഎംഡബ്ല്യുവിന്‍റെ രണ്ടാംതലമുറ ബിഎംഡബ്ല്യു എക്‌സ് 4 ഇന്ത്യയിന്‍ വിപണിയിലെത്തി. 60 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുന്ന 12 വാഹനങ്ങളില്‍ ആദ്യത്തെതാണ് 2019 എക്‌സ് 4.

പുതിയ CLAR പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ഇതുവഴി മുന്‍തലമുറ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ എക്‌സ് 4-ന് സാധിച്ചു. 81 എംഎം നീളവും 37 എംഎം വീതിയും 54 എംഎം വീല്‍ബേസും രണ്ടാംതലമുറ എക്‌സ് 4-ന് കൂടുതലുണ്ട്. പിന്‍നിരയില്‍ 27 എംഎം ലെഗ്‌റൂം കൂടുതലായി ലഭിക്കും. ബൂട്ട് സ്‌പേസ് 25 ലിറ്ററോളം വര്‍ധിച്ചു. രണ്ട് ഡീസലും ഒരു പെട്രോള്‍ വകഭേദവുമുള്ള പുതിയ എക്‌സ് 4 എസ്‌യുവി കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍നിന്നാണ് പ്രാദേശികമായി അസംബിള്‍ ചെയ്ത് വിപണിയിലെത്തുന്നത്. 

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 248 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എന്‍ജിന്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 188 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 3.0 ലിറ്റര്‍ ഡീസല്‍ 261 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും നല്‍കും. മൂന്നിലും 8 സ്പീഡ് ഓട്ടോമാറ്റിക്കമാണ് ട്രാന്‍സ്മിഷന്‍. 

ഡിസൈനില്‍ പുതുതലമുറ എക്‌സ് 3 മോഡലുകമായി ഏറെ സാമ്യമുണ്ട് എക്‌സ് 4-ന്. വലിയ 19 ഇഞ്ച് അലോയി വീല്‍, സൈഡ് സ്‌കേര്‍ട്ട്‌സ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, റിയര്‍ ഡിഫ്യൂസര്‍, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയടങ്ങിയ എം സ്‌പോര്‍ട്ട് എക്‌സ് ഡിസൈന്‍ പാക്കേജ് എക്‌സ് 4-ന് കരുത്തന്‍ പരിവേഷം നല്‍കും. പരിഷ്‌കരിച്ച 10.25 ഇഞ്ച് മള്‍ട്ടി ഫങ്ഷന്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ അകത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ബിഎംഡബ്ല്യു ഗസ്ച്ചര്‍ കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്ഡ്, അറ്റെന്‍ന്റീവ്‌നെസ് അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷാ സന്നാഹങ്ങളും പുതിയ എക്‌സ് 4ല്‍ സുരക്ഷയൊരുക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios