കൊഡിയാക്കിന്‍റെ പുത്തന്‍ പതിപ്പുമായി സ്‍കോഡ

കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച്  ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ.

2018 Skoda Kodiaq L And K launched

കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച്  ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. ലാവ ബ്ലൂ, ക്വാര്‍ട്ട്‌സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്, മാഗ്‌നെറ്റിക് ബ്രൗണ്‍ എന്നിങ്ങനെ അഞ്ചു നിറഭേദങ്ങളിലാണഅ വാഹനം എത്തുന്നത്. 35.99 ലക്ഷം രൂപയാണ് പുതിയ കൊഡിയാക്ക് മോഡലിന് പ്രാരംഭ വില.  

കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറത്തിലാണ് അകത്തളം.  പിന്‍ ബമ്പറിന് താഴെയുള്ള ക്രോം ആവരണവും സില്‍വര്‍ റൂഫ് റെയിലുകളും പുതിയ കൊഡിയാക്ക് മോഡലിന്റെ സവിശേഷതകളാണ്. 

ഡാഷ്‌ബോര്‍ഡില്‍ ക്രോം അലങ്കാരങ്ങള്‍ ധാരാളമായുണ്ട്. ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ബ്രാന്‍ഡിംഗുള്ള സീറ്റുകളും ഡാഷ്‌ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും ശ്രദ്ധേയമാണ്. സറൗണ്ട് ഏരിയ വ്യൂ ഉറപ്പുവരുത്തുന്ന 360 ഡിഗ്രി ക്യാമറകളും വാഹനത്തെ വേറിട്ടതാക്കുന്നു. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവി ഓപ്ഷനുകളുള്ളതാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

148 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്‍റി സ്ലിപ്പ് റെഗുലേഷന്‍, അഡാപ്റ്റീവ് മുന്‍ ലൈറ്റ് സംവിധാനം തുടങ്ങിയവ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios