ക്വിഡിന്‍റെ പ്രകടനത്തില്‍ അമ്പരന്ന് ഇന്ത്യന്‍ വിപണി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം ക്വിഡ് വിപണിയിലെത്തിച്ച് മിന്നുന്ന പ്രകടനവുമായി ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ
ഇന്ത്യന്‍ നിരത്തിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം ക്വിഡ് വിപണിയിലെത്തിച്ച് മിന്നുന്ന പ്രകടനവുമായി ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ. 2015 മേയിലാണ് ആദ്യമായി ക്വിഡ് വിപണിയിലെത്തുന്നത്. ആദ്യം 800 സിസി എന്‍ജിനില്‍ പുറത്തിറക്കിയ കാര്‍ പിന്നീട് 1000 സിസിയിലും എത്തി.
മൂന്ന് വര്‍ഷം പിന്നിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വിഡിന്റെ പുതിയ മോഡലും വിപണിയില്‍ അവതരിപ്പിച്ചു. ഫീയറി റെഡ്, പ്ലാനറ്റ് ഗ്രേ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ്, ഇലക്ട്രിക് ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന പുതിയ ക്വിഡിന് 2.67 ലക്ഷം മുതല്‍ 4.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
എട്ടു വേരിയന്റുകളില്‍ ലഭ്യമായ പുതിയ ക്വിഡ് 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിനുകളില്‍ എത്തും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍