വണ്ടിയെപ്പോലെ വൈപ്പറിനെയും സ്നേഹിക്കുക, ഇല്ലെങ്കില്‍...!
വീണ്ടും മഴക്കാലം എത്തുകയായി. മഴക്കാലം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍.
വീണ്ടും മഴക്കാലം എത്തുകയായി. മഴക്കാലം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഇടക്കിടെ ബ്ലേഡുകൾ മാറിയിടുക
സ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാൽ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടുക. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും.
2. വൈപ്പറുകൾ ഉയർത്തി വക്കുക
വെയിലത്ത് ദീർഘ നേരം പാർക്കു ചെയ്താൽ വൈപ്പറുകൾ ഉയർത്തി വെയ്ക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കും.
3. പുതിയ വൈപ്പറുകൾ
ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്ദമുണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക.
4. പൊടിപടലങ്ങൾ നീക്കം ചെയ്യുക
ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ചില്ലിൽ പോറൽ വീഴുന്നതിൽ നിന്ന് രക്ഷിക്കും.
5. തണുപ്പ്
തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.