ചൂട് കടുക്കുന്നു, ടയറുകളെപ്പറ്റി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്

കടുത്ത ചൂട് കടുത്തു തുടങ്ങി. ചൂട് മനുഷ്യജീവനുകളെ മാത്രമാണ് ബാധിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ ദീര്‍ഘായുസിനും കടുത്ത ചൂട് പലപ്പോഴും വിനയായി മാറും. അതുപോലെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അതിനാല്‍ ചൂടുകാലത്ത് വാഹന ഉടമകളും യാത്രികരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 

Tips For Vehicle Tires In Hot Climate

കടുത്ത ചൂട് കടുത്തു തുടങ്ങി. ചൂട് മനുഷ്യജീവനുകളെ മാത്രമാണ് ബാധിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ ദീര്‍ഘായുസിനും കടുത്ത ചൂട് പലപ്പോഴും വിനയായി മാറും. അതുപോലെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അതിനാല്‍ ചൂടുകാലത്ത് വാഹന ഉടമകളും യാത്രികരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ടയറുകളിലെ മർദ്ദം. ഏതു കാലത്തും സുരക്ഷിതമായ യാത്രയ്‍ക്ക് ടയറുകളിലെ മര്‍ദ്ദം ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ ചൂടുകാലത്ത് അവയ്ക്ക്  പ്രധാന്യമേറുന്നു. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വാഹനനിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ടയറുകളിൽ വായു കാത്തുസൂക്ഷിക്കുക. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്‍റെ തേയ്മാനം കൂടും. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം. ടയറിൽ നിറയ്ക്കേണ്ട കാറ്റിന്‍റെ അളവ് ഡ്രൈവർ സൈഡിലെ ഡോർ തുറക്കുമ്പോൾ കാണാനാവും.

അതുപോലെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത ഇടയ്ക്ക് പരിശോധിക്കുകയും സമയ ബന്ധിതമായി ടയറുകള്‍ മാറ്റുകയും ചെയ്യുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുമെന്ന് പോലീസും ടയര്‍ നിര്‍മാതാക്കളും വില്‍പ്പനക്കാരും വ്യക്തമാക്കുന്നു.

വില കുറവാണെന്ന് കരുതി വാങ്ങുന്ന ടയറുകള്‍ അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. 32 മുതല്‍ 34 വരെ വായുസമ്മര്‍ദം വാഹനങ്ങളുടെ പ്രത്യേകിച്ചും കാറുകളുടെ ടയറുകള്‍ക്ക് ഉണ്ടായിരിക്കണം. ഇതാണ് ടയറുകളുടെ സാധാരണ എയര്‍പ്രഷര്‍ അളവുകള്‍. എന്നാല്‍ വലിയ പിക്കപ്പ് വാനുകള്‍ക്ക് 80 മുതല്‍ 85 വരെ പ്രഷര്‍ ആവശ്യമാണ്. ബസ്സുകള്‍ക്ക് 100 മുതല്‍ 140 വരെയാണ് ആണ് ഇതിന്റെ അളവ് .

വേനല്‍ക്കാല യാത്രകള്‍ക്കിടയില്‍ അടുത്ത പെട്രോള്‍ പമ്പുകളില്‍നിന്ന് എയര്‍പ്രഷര്‍ പരിശോധിക്കേണ്ടതാണ്. കാറുകളും അതുപോലെയുള്ള വാഹനങ്ങളും 70,000 മുതല്‍ 80,000 വരെ കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ നാല് ടയറുകളും മാറ്റി പുതിയവ ഉപയോഗിക്കണം. നാല് ടയറുകളും ഒരുമിച്ച് മാറ്റുന്നില്ലെങ്കില്‍ രണ്ടെണ്ണമെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കുക. സ്റ്റെപ്പിനി ടയറുകള്‍എല്ലായ്‌പ്പോഴും പുതിയവ തന്നെയായിരിക്കണം. അതുപോലെ പിന്നിലെ രണ്ട് ടയറുകളും എല്ലാസമയവും പുതിയവ തന്നെയായിരിക്കണം.

ഓടിക്കുന്നതിനുമുന്‍പ് നാല് ടയറുകളും കാലുകള്‍കൊണ്ട് ചവിട്ടി പരിശോധിക്കണം. വായുസമ്മര്‍ദവും വാല്‍വുകളും പരിശോധിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്ക് നാല് ടയറുകളും പരസ്പരം മാറ്റിയിട്ടുകൊണ്ട് ബാലന്‍സ് കൃത്യമാണോയെന്ന് പരിശോധിക്കണം. ടയറുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നതും ഇങ്ങനെ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ടയറുകളുടെ അലൈന്മെന്റ് സ്‌കാനിങ് പരിശോധന നടത്താന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കണം. ടയറുകളില്‍ ചീളുകള്‍, ചെറിയ മുകുളങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. അവ ടയറുകള്‍ പൊട്ടാനും പഞ്ചറാകാനും പ്രത്യേകിച്ചും ചൂട് കാലാവസ്ഥകളില്‍ സാധ്യത കൂടുതലാണ്. അതുപോലെ വേനല്‍ക്കാലത്ത് ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നതും ഉത്തമമാണ്.

Courtesy: Auto Trader, Social Media, Deepika and Automotive Websites

Latest Videos
Follow Us:
Download App:
  • android
  • ios