മൊബൈല്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ഇതാണ് ശിക്ഷ

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ പിഴ

Fine Mobile Use While Driving

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ കേരളാ പൊലീസ് പ്രസിദ്ധീകരിച്ചത് കഴഞ്ഞ ദിവസമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ.

മറ്റ് നിയമലംഘനത്തിനുള്ള പിഴകള്‍ 

  • മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ  2000 രൂപ പിഴയോ രണ്ടും കൂടിയോ. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാവാം. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
  • അതിവേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 400 രൂപ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000
  • അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും.
  • ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപ
  • ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 100 രൂപ
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപ
Latest Videos
Follow Us:
Download App:
  • android
  • ios