ഈ കാര്‍ ആക്സെസറീസുകള്‍ വാങ്ങാന്‍ വെറും 300 രൂപ മതി!
ഒരു വാഹനം വാങ്ങിയാല്‍ മാത്രം നമ്മുടെ ജോലി തീരുന്നില്ല, കാരണം നാട്ടുനടപ്പനുസരിച്ച് ചില ആക്സെസെറീസ് ഇല്ലെങ്കില്‍ നാം വാഹനം വേണ്ടപോലെ സൂക്ഷിക്കാത്തവനാണെന്ന് ചിലരെങ്കിലും പറഞ്ഞേക്കും. കാശുമുടക്കി ആനയെ വാങ്ങിക്കാമെങ്കില്‍ പിന്നെ തോട്ടി കൂടി വാങ്ങാനെന്തിനു മടിക്കണം. ഇതാ ഏകദേശം ഒരു 300 രൂപ മുടക്കിയാല്‍ ലഭിക്കുന്ന ചില വാഹന അനുബന്ധ വസ്‍തുക്കള്‍
1. എയര്‍ ഫ്രെഷ്നര്‍
എല്ലാ വാഹനത്തിലും ഉറപ്പായും കാണുന്നതാണ് ഇത്. 300 വരെ വിലയുള്ള നിരവധി എയര്‍ഫ്രെഷ്നറുകള്‍ വിപണിയില്‍ ലഭ്യമാണ്
2. ടയര്‍ പ്രെഷര്‍ ഗേജ്
ടയറില്‍ ആവശ്യത്തിന് മര്‍ദ്ദം ഇല്ലെങ്കിലും കൂടുതലായാലും അത് ഇന്ധന ക്ഷമതയെ ബാധിക്കും. അതുകൊണ്ട് മിക്കവരും ടയര്‍ പ്രെഷര്‍ ഗേജ് വാഹനത്തില്‍ കരുതാറുണ്ട്
3. നോണ്‍ സ്ലിപ് മാറ്റ്
ഫോണും മറ്റും ഡാഷ്ബോര്‍ഡില്‍ നിന്ന് താഴേക്ക് വീഴാതിരിക്കാന്‍ പലരും ഇത്തരം മാറ്റുകള്‍ ഉപയോഗിക്കാറുണ്ട്
4. ഫോള്‍ഡബിള്‍ കപ്പ് ഹോള്‍ഡര്‍
കപ്പ് ഹോള്‍ഡറുകള്‍ ഇല്ലാത്ത വാഹനങ്ങളില്‍ ഫോള്‍ഡബിള്കപ്പ് ഹോള്‍ഡറുകള്‍ ഫിറ്റ് ചെയ്യാനാകും
5. നെക്ക് കുഷ്യന്‍
പുതുതലമുറ കാറുകളിലെ സീറ്റ് ഡിസൈന്‍ പരുക്കേല്‍ക്കുന്നതൊക്കെ തടയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ദൂരയാത്രകളില്‍ പലരും നെക്ക് കുഷ്യന്‍ ഉപയോഗിക്കാറുണ്ട്
6. കാര്‍ ക്ലീനിങ്ങ് ക്ലോത്ത്
ചെറിയ തരികള്‍ പോലും വാഹനത്തിന്റെ പെയിന്റില്‍ പോറല്‍ വീഴിക്കുമെന്നറിയാവുന്ന ആരും ഏതു തുണിയും കൊണ്ട് വാഹനം തുടക്കുകയില്ല. നേര്‍മ്മയേറിയ കാര്‍ ക്ലീനിങ്ങ് ക്ലോത്ത് വിപണിയില്‍ ലഭിക്കും