റോഡില്‍ കണ്ണുംനട്ട് സര്‍ക്കാര്‍, ഒന്നുംരണ്ടുമല്ല 62,000 റോഡുകൾ സൂപ്പറാക്കും യോഗി മാജിക്ക്!

കുഴികളില്ലാത്ത ഉത്തർപ്രദേശ് റോഡുകള്‍ എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി, പൊതുമരാമത്ത് വകുപ്പ് ഈ വർഷം ഇതുവരെ 275 കോടി രൂപ എല്ലാ ജില്ലകളിലും റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്, കൂടാതെ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ നിരന്തരം നിരീക്ഷിക്കുന്നു. 

Yogi govt to rejuvenate 62,000 PWD roads in 2023-2024 prn

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ, സംസ്ഥാനത്തെ റോഡുകൾ പുനരുജ്ജീവിപ്പിക്കുക  എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ സംസ്ഥാനത്ത് റോഡുകളിലെ കുഴി നിർമാർജനവും റോഡ് പുനരുദ്ധാരണവും സംബന്ധിച്ച് അതിന്റെ ലക്ഷ്യത്തിന്റെ 30 ശതമാനം ഇതിനകം നേടിയിട്ടുണ്ട്. കൂടാതെ, ദേശീയപാതകളിൽ പുനരുദ്ധാരണ ലക്ഷ്യത്തിന്റെ 75.30 ശതമാനം കൈവരിച്ചു.

ഈ സാമ്പത്തിക വർഷം 62,000 റോഡുകൾ പുനഃസ്ഥാപിക്കുക, ഇവയിലെ കുഴികൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ ഉന്നയിക്കുകയും അതിനായി ഒരു കർമ്മപദ്ധതി യോഗി സർക്കാർ നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട് എന്ന് എഎൻഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുഴികളില്ലാത്ത ഉത്തർപ്രദേശ് റോഡുകള്‍ എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി, പൊതുമരാമത്ത് വകുപ്പ് ഈ വർഷം ഇതുവരെ 275 കോടി രൂപ എല്ലാ ജില്ലകളിലും റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്, കൂടാതെ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ നിരന്തരം നിരീക്ഷിക്കുന്നു. 

ഉത്തർപ്രദേശിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ ആകെ 1.14 ലക്ഷം കിലോമീറ്റർ റോഡുകളുണ്ട് എന്നാണ് കണക്കുകള്‍. ഇതിൽ 62,000-ലധികം റോഡുകളുടെ പുനരുദ്ധാരണം ഈ വർഷം സർക്കാർ നടത്തുന്നുണ്ട്. 62,000 റോഡുകളിൽ 44869-ൽ നിന്ന് കുഴികൾ നീക്കലും 17588 റോഡുകളുടെ നവീകരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

"വില്‍പ്പന കൂടും, ഗുണം നിങ്ങള്‍ക്ക്.." വണ്ടി പൊളിക്കല്‍ പ്രോത്സാഹിപ്പിക്കാൻ കാർ നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

ഇതുവരെ, 1711 റോഡുകളില്‍ നിന്ന് കുഴികൾ നീക്കം ചെയ്‌തപ്പോൾ 5277 റോഡുകൾ ഈ സാമ്പത്തിക വർഷത്തിൽ സമ്പൂർണ നവീകരണത്തിന് വിധേയമായി. അങ്ങനെ, പൊതുമരാമത്ത് വകുപ്പ് മൊത്തം 6988 റോഡുകളുടെ പണികൾ പൂർത്തീകരിച്ചു, കുഴികൾ നീക്കുന്ന 3.81 ശതമാനം പ്രവൃത്തികളും റോഡ് പുനരുദ്ധാരണം 30 ശതമാനം പ്രവൃത്തികളും ഉൾക്കൊള്ളുന്നു.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ പഞ്ചായത്തിരാജ്, ജലസേചനം, ഗ്രാമവികസനം, നഗരവികസനം, കരിമ്പ്, ഭവനനിർമാണം, നഗരാസൂത്രണം, അടിസ്ഥാന സൗകര്യം, വ്യവസായ വികസനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട റോഡുകൾ വരുന്നത് ശ്രദ്ധേയമാണ്. അതേസമയം , 2023-24 വർഷത്തിൽ ഇതുവരെ 364 പ്രവൃത്തികൾ പൂർത്തീകരിച്ചു. 75.30 ശതമാനം റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചപ്പോൾ കുഴികൾ നീക്കുന്നതിൽ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 28.35 ശതമാനം വിജയം കൈവരിച്ചു.

ദേശീയപാത വിഭാഗത്തിന്റെ നാല് സോണുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ-വെസ്റ്റ് യുപി) ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു എന്നും എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  കുഴികൾ നീക്കം ചെയ്യുന്നതിനുള്ള നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ 62.57 ശതമാനം വിജയവും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ 85.79 ശതമാനം വിജയവും കൈവരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios