'ജർമ്മനാ അല്ല്യോടാ, ഞാൻ ഇന്ത്യൻഡാ'എന്ന് മാരുതി! ഗ്രാൻഡ് വിറ്റാരുമായി കൂട്ടിയിടിച്ച പോളോയ്ക്ക് സംഭവിച്ചത്
ഇപ്പോഴിതാ മാരുതി സുസുക്കി കാറുകൾ സുരക്ഷയിൽ ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിക്കുന്ന ഒരു വാർത്തയും ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായി കൂട്ടിയിടിച്ച ഫോക്സ്‌വാഗൺ പോളോയുടെ ചിത്രമാണത്. ഗ്രാൻഡ് വിറ്റാര ക്ലബ്ബിൽ വന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്ന് കാർ ഇന്ത്യ ഡോട്ട് കോം റിപ്പോട്ട് ചെയ്യുന്നു.
ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പലപ്പോഴും പരിഹാസത്തിന് ഇരയാകുന്ന ഒരു കാര്യമാണ് സുരക്ഷയും ബിൽഡ് ക്വാളിറ്റിയും. എന്നാൽ ക്രാഷ് ടെസ്റ്റുകളിലെ ഡിസയറിന്‍റെ മിന്നും പ്രകടനത്തോടെ കമ്പനി ആ പേരുദോഷമെല്ലാം കഴുകിക്കളഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ മാരുതി സുസുക്കി കാറുകൾ സുരക്ഷയിൽ ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിക്കുന്ന ഒരു വാർത്തയും ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായി കൂട്ടിയിടിച്ച ഫോക്സ്‌വാഗൺ പോളോയുടെ ചിത്രമാണത്. ഗ്രാൻഡ് വിറ്റാര ക്ലബ്ബിൽ വന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്ന് കാർ ഇന്ത്യ ഡോട്ട് കോം റിപ്പോട്ട് ചെയ്യുന്നു.
"റോംഗ് സൈഡിൽ നിന്ന് പോളോ എൻ്റെ ഗ്രാൻഡ് വിറ്റാരയുമായി കൂട്ടിയിടിച്ചു. ഭാഗ്യത്തിന്, ഞാൻ എൻ്റെ കാറിൽ നിന്ന് പരിക്കേൽക്കാതെ പുറത്തിറങ്ങി എന്ന് ഗ്രാൻഡ് വിറ്റാര ഉടമ എഴുതി. വിചിത്രമെന്നു പറയട്ടെ, ഫോക്‌സ്‌വാഗൺ പോളോ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
പുറത്തുവന്ന ചിത്രങ്ങളിൽ പോളോ കാറിൻ്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി വ്യക്തമാണ്. ഗ്രാൻഡ് വിറ്റാരയുമായുള്ള കൂട്ടിയിടി വളരെ കഠിനമായിരുന്നു എന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. അതേസമയം മാരുതി കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി തോന്നുന്നില്ല. കാറിൻ്റെ ക്യാബിൻ ഘടനയുടെ ഗുണനിലവാരം കാരണമാണ് ഗ്രാൻഡ് വിറ്റാരയുടെ ഡ്രൈവർ അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പോളോയ്ക്കും വിറ്റാരയ്ക്കും ചില കേടുപാടുകൾ ഉണ്ടായപ്പോൾ, കൂട്ടിയിടിയുടെ ആഘാതത്തിൽ പോളോയ്ക്ക് മാത്രമാണ് കൂടുതൽ ആഘാതം സംഭവിച്ചത്. ജമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ കാറുകൾ അവയുടെ മികച്ച സുരക്ഷാ മാനദണ്ഡങ്ങൾക്ക് ആഗോളതലത്തിൽ പ്രശസ്തമാണ്. അതേസമയം മാരുതി സുസുക്കിക്ക് മോശം ബിൽഡ് ക്വാളിറ്റിയാണ് ഉള്ളത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇക്കാരണത്താൽ, സുരക്ഷാ റേറ്റിംഗുകൾ കൊണ്ട് മാത്രം കാറുകളുടെ ഗുണനിലവാരം നിർണ്ണയിക്കാൻ കഴിയില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. മാത്രമല്ല, സുരക്ഷിതവും ശ്രദ്ധാപൂർവവുമായ ഡ്രൈവിംഗ് എപ്പോഴും പ്രധാനമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ, മാരുതി ഡിസയർ കാറിന് ഗ്ലോബൽ എൻസിപി ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു. ഇത് കമ്പനിയുടെ പ്രശസ്തി വർദ്ധിപ്പിച്ചു.
ന്യൂ ജനറേഷൻ വാഹനങ്ങളിൽ ലോകോത്തര സുരക്ഷാ ഉപകരണങ്ങൾ നൽകാൻ മാരുതി സുസുക്കി ശ്രദ്ധികകുന്നുണ്ട് എന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ഈ സംഭവങ്ങൾ ചില ശുഭപ്രതീക്ഷകൾ നൽകുന്നു.