ബസിലെ സീറ്റില്‍ ഇത്രയധികം പൊടി? ഈ വീഡിയോ കണ്ടാല്‍ ശരിക്കും ഞെട്ടും!

'എന്തൊരു ഭീകരമായ ദൃശ്യം. എന്നിട്ടും നമ്മള്‍ ബസില്‍ സീറ്റ് കിട്ടാന്‍ മത്സരിക്കുന്നു'

Viral Video Shows How Much Dust A Bus Seat Holds SSM

നമ്മളിൽ പലരും സ്ഥിരമായി ബസില്‍ യാത്ര ചെയ്യുന്നവരാകും. എന്നാല്‍ നമ്മളിരിക്കുന്ന ബസിലെ സീറ്റുകള്‍ എത്രമാത്രം വൃത്തിയുള്ളതാണെന്നും അതില്‍ എത്രമാത്രം പൊടിയുണ്ടെന്നും പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതു സംബന്ധിച്ച ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്. 

ലൈക്ക് എ ലീഫ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചുറ്റിക കൊണ്ട് ബസിലെ സീറ്റില്‍ ശക്തിയായി അടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. താമസിയാതെ ഇരിപ്പിടത്തില്‍ നിന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ തുടങ്ങുന്നു. ഈ  പൊടിപടലത്തിന്‍റെ വീഡിയോ കണ്ടാണ് നെറ്റിസണ്‍സ് ഭയന്നുപോയത്. നമ്മള്‍ സങ്കല്‍പ്പിക്കുന്നതിലും എത്രയോ അധികം പൊടിയാണ് പുറത്തുവന്നത്! 

ടെസ്റ്റ് ഇല്ലാതെ പുതുക്കി നൽകിയത് 2500ലേറെ ഡ്രൈവിംഗ് ലൈസൻസ്, കൈക്കൂലി 5000 രൂപ, ഉദ്യോഗസ്ഥർക്ക് പിടിവീണു

പ്രത്യേക തരം ഫാബ്രിക് ഉപയോഗിച്ചാണ് ബസിന്‍റെ സീറ്റുകള്‍ നിര്‍മിക്കുന്നത്. അത് അഴുക്കിനെ പുറത്തു കാണിക്കാതെ മറച്ചുവെയ്ക്കുന്നു. പുറമെയ്ക്ക് വൃത്തിയുള്ളതാണെന്ന് തോന്നുമെങ്കിലും ഉള്ളില്‍ വൃത്തിഹീനമാണ് എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പ്. ഇതിനകം 1.4 മില്യണ്‍ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 14 ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

"ബസില്‍ യാത്ര ചെയ്ത് വീട്ടില്‍ എത്തിയാല്‍ എവിടെയും ഇരിക്കരുത്, കിടക്കരുത്. നേരെ വസ്ത്രം അലക്കാനിടുക. നന്നായി കുളിക്കുക"- ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തു. 'എന്തൊരു ഭീകരമായ ദൃശ്യം. എന്നിട്ടും നമ്മള്‍ ബസില്‍ സീറ്റ് കിട്ടാന്‍ മത്സരിക്കുന്നു' എന്നാണ് മറ്റൊരാളുടെ കമന്‍റ്.  ഈ വീഡിയോ കാണേണ്ടായിരുന്നു, പ്ലാസ്റ്റിക് കൊണ്ടുള്ള സീറ്റ് കവറുണ്ടെങ്കില്‍ ഇത്രയും പൊടി ഉണ്ടാവില്ലായിരുന്നു എന്നിങ്ങനെ അഭിപ്രായ പെരുമഴയാണ് വീഡിയോയ്ക്ക് താഴെ.

Latest Videos
Follow Us:
Download App:
  • android
  • ios