ഥാർ ഡ്രൈവ് ചെയ്‍ത് യുവതികളുടെ ഡാൻസ്, വീഡിയോ കണ്ട് പൊലീസ് പറഞ്ഞത് ഇങ്ങനെ
ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഹൈവേയിലൂടെയാണ് ഈ എസ്‌യുവി ഓടുന്നത്. നല്ല വേഗതയിലാണ് കാർ ഓടിച്ചിരുന്നത്, തുടർന്ന് കാറിൽ പ്ലേ ചെയ്യുന്ന പ്രാദേശിക ഹരിയാൻവി ഗാനത്തിന് അനുസരിച്ച് ഇരുവരും നൃത്തം ചെയ്യുന്നതും കാണാം.
കാഴ്ചക്കാരുടെ ശ്രദ്ധ നേടുന്നതിനായി വൈറൽ ഉള്ളടക്കം സൃഷ്ടിക്കുക എന്നത് സോഷ്യൽ മീഡിയ കാലത്തെ ആളുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കാഴ്ചക്കാരുടെ ശ്രദ്ധ നേടുന്നതിനായി പലരും പലപ്പോഴും നിയമവിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്നു. മുമ്പും ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്ന ആളുകൾക്കെതിരെ ലോക്കൽ പോലീസ് നടപടിയെടുക്കുന്നു. അടുത്തിടെ സോഷ്യൽ മീഡിയയൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അത്തരത്തിലുള്ള ഒരു വീഡിയോ . ഈ വീഡിയോയിൽ, രണ്ട് സ്ത്രീകൾ മഹീന്ദ്ര ഥാർ എസ്‌യുവി ഓടിച്ചുകൊണ്ട് ഒരു പാട്ടിന് നൃത്തം ചെയ്യുന്നതായി കാണാം.
നിശാന്ത് ശർമ്മ എന്നയാൾ തൻ്റെ എക്‌സ് പ്രൊഫൈലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ, മഹീന്ദ്ര ഥാറിൻ്റെ ഡ്രൈവർ സീറ്റിലും സഹയാത്രികരുടെ സീറ്റിലും രണ്ട് സ്ത്രീകൾ ഇരിക്കുന്നത് കാണാം. ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഹൈവേയിലൂടെയാണ് ഈ എസ്‌യുവി ഓടുന്നത്. നല്ല വേഗതയിലാണ് കാർ ഓടിച്ചിരുന്നത്, തുടർന്ന് കാറിൽ പ്ലേ ചെയ്യുന്ന പ്രാദേശിക ഹരിയാൻവി ഗാനത്തിന് അനുസരിച്ച് ഇരുവരും നൃത്തം ചെയ്യുന്നതും കാണാം.
ഈ വിഡിയോ കാണുന്ന ചിലർക്ക് ഇതിലൊന്നും ഒരു കുഴപ്പവുമില്ലെന്ന് തോന്നാം. രണ്ടുപേർക്കും പാട്ട് വളരെ ഇഷ്ടപ്പെട്ടു, ഒന്നും ചിന്തിക്കാതെ അവർ കാറിനുള്ളിൽ നൃത്തം ചെയ്യാൻ തുടങ്ങി എന്നു കരുതാൻ വരട്ടെ. നിങ്ങൾ ശ്രദ്ധാപൂർവം നോക്കിയാൽ, ഇതിൽ തെറ്റായ ഒരുപാട് കാര്യങ്ങളുണ്ട്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്. തിരക്കേറിയ ഹൈവേയിൽ സീറ്റ് ബെൽറ്റ് പോലും ധരിക്കാതെ അവർ കാർ ഓടിച്ചുകൊണ്ടിരുന്നു. സീറ്റ് ബെൽറ്റ് ഒരു വ്യക്തിയുടെ ചലനത്തെ പരിമിതപ്പെടുത്തുകയും ആ വ്യക്തി സീറ്റിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാലാണ് അവർ ഇത് മനഃപൂർവം ഒഴിവാക്കിയതെന്നുവേണം കരുതാൻ. എസ്‌യുവി ഓടിക്കുന്ന പെൺകുട്ടി പാട്ട് കാരണം ശ്രദ്ധ തിരിക്കുകയും സഹയാത്രികയോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. സ്വയം രസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവൾ പലതവണ റോഡിൽ നിന്ന് കണ്ണെടുക്കുന്നതും വീഡിയോയിൽ വ്യക്തമായികാണാം. ഇത് അപകടകരമാണ്, പ്രത്യേകിച്ചും നിങ്ങൾ ഉയർന്ന വേഗതയിൽ കാറുകൾ ഓടിക്കുന്ന ഹൈവേയിൽ ഡ്രൈവ് ചെയ്യുമ്പോൾ.
ഇതുവരെ 19,000-ലധികം കാഴ്‌ചകൾ ഈ വീഡിയോയ്ക്ക് ലഭിച്ചു. പലരും ഈ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു. ഒരു ഉപയോക്താവ് കമൻ്റ് ചെയ്തു, "ഇത്തരക്കാർ കാരണം, റോഡപകടങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു." മറ്റൊരു ഉപയോക്താവ് എഴുതി, "അവർ കാരണം, മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാണ്." അവൾ സ്വയം മരിക്കുകയും മറ്റുള്ളവരെക്കൂടി കൊല്ലുകയും ചെയ്യുമെന്ന് മറ്റൊരാൾ എഴുതി.
അശ്രദ്ധമായ സാഹചര്യങ്ങളിൽ വാഹനം മറ്റൊരു കാറിലോ മറ്റോ ഇടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഈ പെൺകുട്ടികൾക്ക് മാത്രമല്ല നിരപരാധികളായ റോഡിലെ മറ്റ് യാത്രികർക്കു കൂടി അപകടം സംഭവിക്കുമെന്ന് ഉറപ്പാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ഈ യുവതികൾ വാഹനത്തിനുള്ളിൽ തെറിച്ചുവീഴുകയോ അതിൽ നിന്ന് പുറത്തേക്ക് വീഴുകയോ ചെയ്യും. അവ ഗുരുതരമായ പരിക്കുകൾക്കോ ജീവൻ നഷ്‍ടമാകുന്നതിനോ ഇടയാക്കും. അതേസമയം വീഡിയോ വൈറലായതോടെ ഉത്തർപ്രദേശ് പോലീസ് ഇക്കാര്യത്തിൽ ഇടപെട്ടു എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വീഡിയോ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ ഗാസിയാബാദ് പോലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ.
खुद तो मरेंगी दूसरों को और मारेंगी....!
— निशान्त शर्मा (भारद्वाज) (@Nishantjournali) July 17, 2024
यही कारण है हादसे का!.... तस्वीरें हैं नेशनल हाईवे NH 9 की... #गाजियाबाद से #दिल्ली तरफ जाते हुए।
छम्मक छल्लो गाने पर बनाई गई #Reel थार...UP14FR5113 #VideoViral हों रहा। गाड़ी @Uppolice @DelhiPolice #Ghaziabad #Delhi #NH9 pic.twitter.com/osicAoNJfq
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു, പൊതുവഴികൾ എല്ലാവർക്കുമുള്ളതാണ്. അവ അത്തരം സ്റ്റണ്ടുകൾ ചെയ്യാനുള്ള സ്ഥലമല്ല. ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതിലൂടെ, പലരും മനഃപൂർവം സ്വന്തം ജീവനും മറ്റ് റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുകയാണ്. ഡ്രൈവറുടെ അശ്രദ്ധ കാരണം മറ്റൊരു വാഹനത്തിൽ ഇടിച്ചാൽ എതിർ കക്ഷിയും കാരണമില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്തരം സ്റ്റണ്ട് ചെയ്യാൻ ആഗ്രഹമുള്ളവർ സ്വകാര്യ ഭൂമികളിൽ ആവശ്യമായ സുരക്ഷാ സൌകര്യങ്ങളോടെ മാത്രം ചെയ്യുക.