Car Engine Fire : എഞ്ചിൻ തീപിടിത്തം, ഈ വണ്ടിക്കമ്പനികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതം

ആറ് വർഷത്തിലേറെയായി ഇരു വാഹന നിർമ്മാതാക്കളെയും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം.   

US regulators to step up investigation into Kia, Hyundai engine fire problem

ഹ്യുണ്ടായ്, കിയ വാഹനങ്ങളുടെ എഞ്ചിൻ തീപിടിച്ച സംഭവങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി യുഎസ് ഏജൻസി . ഹ്യുണ്ടായിയുടെയും കിയയുടെയും എഞ്ചിൻ തീപിടുത്ത പ്രശ്‌നങ്ങളിൽ തിരിച്ചുവിളിക്കലിനും ഒന്നിലധികം സൂക്ഷ്മപരിശോധനകൾക്കും ശേഷം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടി‌എസ്‌എ) രണ്ട് കമ്പനികൾക്കായി ഒരു എഞ്ചിനീയറിംഗ് വിശകലനം തുടങ്ങിയതായി റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മോഡലുകളിലെ എഞ്ചിൻ തീ പ്രശ്‌നവുമായി ബന്ധപ്പെട്ട വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളിക്കൽ ശ്രമങ്ങൾ ഈ അന്വേഷണത്തില്‍ പരിശോധിക്കും എന്നാണ് റിപ്പോർട്ട്.

ആറ് വർഷത്തിലേറെയായി ഇരു വാഹന നിർമ്മാതാക്കളെയും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം.   കമ്പനികൾ നടത്തിയ തിരിച്ചുവിളികളുടെ ഫലപ്രാപ്‍തി വിലയിരുത്തുന്ന ഏകദേശം മൂന്ന് ദശലക്ഷം വാഹനങ്ങളെ ഈ വിശകലനം ഉൾക്കൊള്ളുമെന്ന്  നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ (എൻഎച്ച്‌ടി‌എസ്‌എ) അറിയിച്ചു. എഞ്ചിൻ തകരാർ മൂലം ഉണ്ടായേക്കാവുന്ന 161  തീപിടുത്തങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഏജൻസി അറിയിച്ചു. 2010-2015 കിയ സോളിനൊപ്പം 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ ഒപ്റ്റിമയും സോറന്‍റോയും ഉൾപ്പെടുത്തി 2019-ൽ ആണ് എൻഎച്ച്‌ടി‌എസ്‌എ ഒരു അന്വേഷണം ആരംഭിച്ചത്. ഇത് 2011 മുതല്‍ 2014 വരെ വിപണിയില്‍ എത്തിയ ഹ്യുണ്ടായ് സൊണാറ്റ, സാന്താ ഫെ എന്നിവയും കണക്കിലെടുക്കുന്നു. ക്രാഷ് അല്ലാത്ത തീപിടുത്തങ്ങളുടെ സംഭവങ്ങളും അന്വേഷണത്തില്‍ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഞ്ചിൻ തീപിടിത്ത പ്രശ്‍നം സംബന്ധിച്ച അന്വേഷണത്തില്‍ ഏജൻസിയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഹ്യുണ്ടായും കിയയും പ്രഖ്യാപിച്ചു. എഞ്ചിൻ തകരാർ കാരണം 1.6 ദശലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ബ്രാൻഡുകൾ പരാജയപ്പെട്ടുവെന്ന് റെഗുലേറ്റർമാർ പ്രസ്താവിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം, രണ്ട് കമ്പനികളും ഏകദേശം 210 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചു. 

എഞ്ചിൻ തകരാറുമായി ബന്ധപ്പെട്ട് പരിക്കുകളും മരണങ്ങളും സംബന്ധിച്ച് പരസ്പരവിരുദ്ധമായ വസ്‍തുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. അന്വേഷണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോൾ അന്വേഷണം പൂർത്തിയാക്കുമെന്ന് ഏജൻസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍, ചെയ്യേണ്ടതും ചെയ്യരുതാത്തും

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?  ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്പോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. എങ്ങനെയാണു വാഹനങ്ങൾക്ക് തീ പിടിക്കുന്നത്?

തീപിടിക്കാനുള്ള കാരണങ്ങൾ
ഒരു വണ്ടിക്കമ്പനിയും ഏളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല തങ്ങളുടെ വാഹനങ്ങൾ നിർമിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലവയെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും. 

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്!

ഷോര്‍ട്ട് സര്‍ക്യൂട്ട്
പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. മിക്കവാറും സന്ദർഭങ്ങളിൽ ഫ്യൂസ് എരിഞ്ഞമരുന്നു. ഇത് തീപിടത്തതിലേക്ക് നയിക്കുന്നു

ഇന്ധനച്ചോര്‍ച്ച
റോഡപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും  തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്. എൻജിൽ ഓയിലിന്‍റെ ചോർച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും. 

വയറിംഗിലെ കൃത്രിമം
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൌന്ദര്യം കൂട്ടിയേക്കും.  പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

What to do if  your vehicle catches fire

ഇത്തരം വസ്‍തുക്കള്‍ ബോണറ്റിനടിയില്‍ മറന്നു വെയ്ക്കുക
ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്.  ഇങ്ങനെ പൂട്ടുന്ന ശീലം വും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക. 

കത്തിയെരിയുന്ന കാറില്‍ യുവതിയും മൂന്നു കുഞ്ഞുങ്ങളും, രക്ഷകനായി യുവാവ്!

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍
സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് കൊണ്ടുതന്നെ പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് വളരെ ജനപ്രിയതയുണ്ട്. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും. 

ഡിസൈന്‍ പാളിച്ചകള്‍
വാഹനത്തിന്റെ ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചാണ് നാനോ കാറുകളെ പിന്നീട് പുറത്തിറക്കിയത്.

ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ്
കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും. ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യതയും കൂടും. 

What to do if  your vehicle catches fire

മോഡിഫിക്കേഷനുകള്‍
സൂപ്പര്‍കാറുകളിലെ എക്‌സ്‌ഹോസ്റ്റില്‍ നിന്നും തീ തുപ്പുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ സാധാരണ കാറുകളില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതും ദുരന്തത്തിന് വഴി വയ്ക്കും. വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്ല്യമാണ്. എക്‌സ്‌ഹോസ്റ്റ് പൈപിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപോയിച്ച് എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാന്‍.

പ്രതീകാത്മക ചിത്രങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios